രണ്ടാം ലോക്ക്ഡൗണ്‍; ജനം ആശങ്കയില്‍... മുംബൈയില്‍ നിന്ന് തൊഴിലാളികള്‍ ഒഴിഞ്ഞുപോകുന്നു
മുംബൈ: കൊറോണ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രണ്ടാം ലോക്ക് ഡൗണ്‍ വരുമെന്ന് മഹാരാഷ്ട്രയില്‍ പ്രചരാണം. ഇതോടെ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ മുംബൈ വിടുകയാണ്. ഞായറാഴ്ച മുതല്‍ മുംബൈ നഗരത്തില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 400 ശതമാനം വര്‍ധനവാണ് കൊറോണ രോഗികളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
Recommended Video
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ മഹാരാഷ്ട്രയില്‍ പ്രഖ്യാപിക്കുമെന്നാണ് പ്രചാരണം. ഈ സാഹചര്യത്തിലാണ് കുടിയേറ്റ തൊഴിലാളികല്‍ കൂട്ടത്തോടെ മുംബൈ വിടുന്നത്. ഉത്തര്‍ പ്രദേശിലും ബിഹാറിലുമുള്ള തൊഴിലാളികളാണ് മുംബൈയില്‍ കൂടുതലുള്ളത്. ഇവരാണ് നാട്ടിലേക്ക് പോകുന്നത്. ഏപ്രില്‍ എട്ട് വരെ ഉത്തര്‍ പ്രദേശിലെ പല നഗരങ്ങളിലേക്കുമുള്ള ട്രെയിനുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
30 ലക്ഷം കുടിയേറ്റ തൊഴിലാളികളുള്ള രാജ്യത്തെ മഹാ നഗരമാണ് മുംബൈ. ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ ഇവിടെയുള്ള തൊഴിലാളികള്‍ വളരെ പ്രയാസത്തിലായിരുന്നു. ഇനിയും സമാനമായ സാഹചര്യമുണ്ടാകുമോ എന്നാണ് അവരുടെ ആധി. രാജ്യത്തെ 10 കോടിയോളം കുടിയേറ്റ തൊഴിലാളികള്‍ കൂലിവേലക്കാരാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ യാതൊരു നഷ്ടപരിഹാരവും ലഭിക്കാതെയാണ് അവര്‍ക്ക് ജോലി ഇല്ലാതായത്.
2020ല്‍ ജൂണ്‍ 1 വരെ തുടര്‍ന്ന രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ കാരണം 40 കോടി ജനങ്ങള്‍ പട്ടിണിയിലേക്ക് കൂപ്പു കുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി പൊടുന്നനെ ഇല്ലാതായതാണ് കാരണം. ജനങ്ങള്‍ പുറത്തിറങ്ങാതെ വരികയും ഫാക്ടറികള്‍ അടച്ചുപൂട്ടുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയുമായതോടെയാണ് ജോലി നഷ്ടമായതും പട്ടിണിയിലേക്ക് കൂപ്പുകുത്തിയതും.












Click it and Unblock the Notifications