Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം, കേരളത്തിലും കാണാം, ഇന്ന് കണ്ടില്ലെങ്കിൽ ഇനി ഈ വർഷമില്ല

ദില്ലി: 2020ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. രാത്രി 11.15 മുതല്‍ പുലര്‍ച്ചെ 2.34 വരെയാണ് ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുക. കേരളത്തിലും ചന്ദ്രഗ്രഹണം കാണാനാവും. അന്തരീക്ഷം മേഘാവൃതം അല്ലെങ്കില്‍ ഇന്നത്തെ പെനംബ്രല്‍ ഗ്രഹണം മലയാളികള്‍ക്കും കാണാം. ഭാഗികമായി ചന്ദ്രനെ നിഴല്‍ മൂടുന്നതാണ് പെനംബ്രല്‍ ഗ്രഹണം എന്ന് അറിയപ്പെടുന്നത്.

ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ജനുവരിയില്‍ ആയിരുന്നു. ഇന്നത്തെ ചന്ദ്രഗ്രഹണം പൂര്‍ണതയിലെത്തുക രാത്രി 12.45നായിരിക്കും. സ്‌ട്രോബറി മൂണ്‍ എക്ലിപ്‌സ് എന്നാണ് ഈ ചന്ദ്രഗ്രഹണം അറിയപ്പെടുന്നത്. ചന്ദ്രനെ ഗ്രഹണ സമയത്ത് ചുവന്ന നിറത്തിലോ പിങ്ക് നിറത്തിലോ ആകില്ല കാണുന്നത്. മറിച്ച് മങ്ങിയ നിറത്തിലാവും.

lunar

പെനംബ്രല്‍ ചന്ദ്രഗ്രഹണം ഉണ്ടാകുമ്പോള്‍ ചന്ദ്രനെ സാധാരണയുളള പൂര്‍ണചന്ദ്രനില്‍ നിന്നും വേര്‍തിരിച്ച് അറിയാന്‍ ബുദ്ധിമുട്ടാണ്. പെനംബ്രല്‍ കൂടാതെ ഭാഗികം, പൂര്‍ണം എന്നിങ്ങനെയാണ് മറ്റ് ചന്ദ്രഗ്രഹണങ്ങള്‍ ദൃശ്യമാകുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇന്ന് രാത്രി പെനംബ്രല്‍ ചന്ദ്രഗ്രഹണം ആളുകള്‍ക്ക് കാണാന്‍ സാധിക്കും. ഈ വര്‍ഷം ഇനി ചന്ദ്രഗ്രഹണമുളളത് ജൂലൈയിലും നവംബറിലുമാണ്.

ജൂലൈ 5നും നവംബര്‍ 30നും ചന്ദ്രഗ്രഹണം ഉണ്ടാകും. എന്നാല്‍ അവ രണ്ടും കേരളത്തില്‍ നിന്ന് ദൃശ്യമാകില്ല. ഇന്നത്തേക്ക് ഈ വര്‍ഷത്തെ മറ്റ് ചന്ദ്രഗ്രഹണങ്ങളേക്കാള്‍ തിളക്കം കൂടിയത് ആയിരിക്കുമെന്ന് നാസ പറയുന്നു. കാരണം ആകാശത്തില്‍ സാധാരണയിലും താഴെ ആയിരിക്കും എന്ന് ചന്ദ്രന്‍. മൂന്ന് മണിക്കൂര്‍ 18 മിനുറ്റാണ് ചന്ദ്രഗ്രഹണത്തിന്റെ സമയം. ജൂണ്‍ അമേരിക്കയില്‍ സ്‌ട്രോബറി വിളവെടുപ്പിന്റെ കാലമാണ്. അതിനാലാണ് ഈ ചന്ദ്രഗ്രഹണം സ്‌ട്രോബറിയുടെ പേരില്‍ അറിയപ്പെടുന്നത്.

ഹണിമൂണ്‍ എന്ന പേരും ഈ ചന്ദ്രഗ്രഹണത്തിനുണ്ട്. കാരണം തേന്‍ വിളവെടുപ്പിന്റെ മാസവും ജൂണ്‍ ആണ്. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരികയും ഭൂമി ചന്ദ്രനും സൂര്യനും നടുവില്‍ വരികയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. സൂര്യനില്‍ നിന്നുളള പ്രകാശം നേരിട്ട് ചന്ദ്രനില്‍ പതിക്കുന്നത് ഭൂമി മറയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+