കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

32,000 ഇന്ത്യക്കാരെ തിരിച്ച് എത്തിക്കും, വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Google Oneindia Malayalam News

ദില്ലി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കാനുളള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഈ ഘട്ടത്തില്‍ 32,000ത്തോളം പ്രവാസികളെ ആണ് നാട്ടില്‍ തിരിച്ച് എത്തിക്കുക. വന്ദേ ഭാരത് ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഇരട്ടിയോളം വരും ഇത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് ഈ മഹാദൗത്യത്തില്‍ പങ്കാളികളാകുന്നത്.

31 രാജ്യങ്ങളില്‍ നിന്നായി 149 വിമാനങ്ങളാണ് ആളുകളെ തിരികെ എത്തിക്കുക. അമേരിക്ക, ഫ്രാന്‍സ്, ഓസ്‌ട്രേലിയ അടക്കമുളള രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക. വന്ദേഭാരത് ദൗത്യത്തിന്റെ ആദ്യഘട്ടം പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചുളളതായിരുന്നു. 64 വിമാനങ്ങളാണ് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് അടക്കം സര്‍വ്വീസ് നടത്തിയത്.

covid

മുന്‍ഗണനാ ക്രമത്തിലാണ് ആളുകളെ സര്‍ക്കാര്‍ തിരിച്ച് എത്തിച്ച് കൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ അടക്കമുളളവര്‍ക്കാണ് മുന്‍ഗണന. രണ്ടാം ഘട്ടത്തില്‍ 18 അധിക രാജ്യങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന്‍, നൈജീരിയ, ഉക്രൈന്‍, കസാക്കിസ്ഥാന്‍ അടക്കമുളള രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കും.

Recommended Video

cmsvideo
പ്രവാസികളെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ടം ശനിയാഴ്ച്ച മുതൽ | Oneindia Malayalam

രണ്ടാം ഘട്ടത്തിലും കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഉളളത്. 45 സര്‍വ്വീസുകളാണ് കേരളത്തിലേക്ക് ഉളളത്. യുഇഎയില്‍ നിന്ന് 11, ഒമാനില്‍ നിന്ന് 4 വിമാനങ്ങളും സര്‍വ്വീസ് നടത്തും. സൗദി അറേബ്യയില്‍ നിന്ന് മൂന്ന് ഖത്തറില്‍ നിന്ന് 2 കുവൈറ്റില്‍ നിന്ന് മൂന്ന് ബഹറൈനില്‍ നിന്ന് 1 വിമാനങ്ങളും കേരളത്തിലേക്ക് എത്തും. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയ, മലേഷ്യ, ഇന്തോനേഷ്യ, ഫ്രാന്‍സ്, റഷ്യ, ഇറ്റലി, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ഓരോ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. കൊച്ചിയിലേക്ക് രണ്ടാം ഘട്ടത്തില്‍ 19 വിമാനങ്ങളാണ് എത്തുക. മെയ് 16 മുതല്‍ ജൂണ്‍ 3 വരെയാണ് വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ദൗത്യം.

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും! കൂടുതൽ ഇളവുകൾ, തിരക്കിട്ട ചർച്ചകൾരാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും! കൂടുതൽ ഇളവുകൾ, തിരക്കിട്ട ചർച്ചകൾ

ചിരിച്ച് കോൺഗ്രസ്, വിറച്ച് ബിജെപി! ഫട്‌നാവിസിനെതിരെ വന്‍ പടയൊരുക്കം! ഖഡ്‌സെയ്‌ക്കൊപ്പം ഷിന്‍ഡെയും! ചിരിച്ച് കോൺഗ്രസ്, വിറച്ച് ബിജെപി! ഫട്‌നാവിസിനെതിരെ വന്‍ പടയൊരുക്കം! ഖഡ്‌സെയ്‌ക്കൊപ്പം ഷിന്‍ഡെയും!

തനി വഴിയേ ശശി തരൂര്‍, നീക്കത്തിൽ ഞെട്ടി പാർട്ടി! കോണ്‍ഗ്രസില്‍ തരൂരിനെതിരെ അമര്‍ഷം പുകയുന്നു!തനി വഴിയേ ശശി തരൂര്‍, നീക്കത്തിൽ ഞെട്ടി പാർട്ടി! കോണ്‍ഗ്രസില്‍ തരൂരിനെതിരെ അമര്‍ഷം പുകയുന്നു!

കൈക്കൂലിക്കേസിൽ ഷാജിയ്ക്ക് ഉടൻ കുരുക്ക് വീഴും: അതിവേഗം കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ്കൈക്കൂലിക്കേസിൽ ഷാജിയ്ക്ക് ഉടൻ കുരുക്ക് വീഴും: അതിവേഗം കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ്

English summary
Second phase of India's Vande Bharat Mission begins today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X