കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവിലും,ജാര്‍ഖണ്ഡിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജാര്‍ഖണ്ഡിലും, ജമ്മു കശ്മീരിലും നിയമസാഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മു കശ്മീരില്‍ 175 സ്ഥാനാര്‍ത്ഥികളും ജാര്‍ഖണ്ഡില്‍ 223 സ്ഥാനാര്‍ത്ഥികളും ആണ് ഇന്ന് ജനവിധി തേടുന്നത്. ജമ്മുവിലെ മൂന്നും കാശ്മീരിലെ രണ്ടും അടക്കം അഞ്ച് ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ 20 സീറ്റുകളിലേയ്ക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

ജമ്മുവില്‍ വിഘടനവാദികളുടെ ബഹിഷ്‌കരണ വോട്ടുകള്‍ തള്ളികളയും എന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാര്‍ലമെന്ററി സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. നിശബ്ദ പ്രചരത്തിന്റെ മണിക്കൂറുകളില്‍ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള പരിശ്രമത്തില്‍ ആണ് സ്ഥാനാര്‍ത്ഥികള്‍. സക്കീന ഇട്ടു, സജദ് ഗാനി, പിഡിപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ സര്‍താജ് മദനി, മുന്‍ മന്ത്രിമാരായ മുഹമ്മദ് റംസാന്‍, അജാസ് അഹമ്മദ് ഖാന്‍, സയ്ഫുള്ള മിര്‍ തുടങ്ങിയവര്‍ ആണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.

vote

ജാര്‍ഖണ്ഡില്‍ മുന്‍ മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, മധു കോഡ എന്നിവര്‍ ആണ് പ്രധാനമായും ഇന്ന് ജനവിധി തേടുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയ മുണ്ടെ അഞ്ചാം തവണയും ഖര്‍സ്വാനില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഏഴ് ജില്ലകളില്‍ ആണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണി ഉള്ളതു കൊണ്ട് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ട വോട്ടെടുപ്പ് സമാധാന പൂര്‍ണമായിരുന്നു. ജമ്മു കശ്മീരില്‍ 70ശതമാനവും ഝാര്‍ഖണ്ഡില്‍ 62 ശതമാനവും ആയിരുന്നു ആദ്യഘട്ട പോളിംഗ്. ജമ്മു ക്ശ്മീരിലെ 15 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡിലെ 13 മണ്ഡലങ്ങളിലും ആണ് വോട്ടെടുപ്പ് നടന്നത്.

English summary
voting for the second phase of election in 18 seats in Jammu and 20 seats in Jharkhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X