കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം ഘട്ട വാക്സിനേഷൻ ഇന്ന് മുതൽ; 60 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് രണ്ടാം ഘട്ട വാക്സിൻ വിതരണത്തിന് ഇന്ന് മുതൽ തുടക്കമാവും.60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ സ്വീകരിക്കാം. 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർക്കും വാക്‌സിൻ കുത്തിവെയ്പ്പെടുക്കാം. വാക്സിൻ സ്വീകരിക്കുന്നതായി കോവിൻ പോർട്ടൽ വഴിയോ ആരോഗ്യ സേതു ആപ് വഴിയോ പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇന്ന് രാവിലെ 9 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.അക്ഷയ കേന്ദ്രങ്ങളിലെത്തിയും റജിസ്ററര്‍ ചെയ്യാം.

vaccination

പൊതുജനങ്ങൾക്ക് ഇഷ്ടമുള്ള വാക്‌സിനേഷൻ കേന്ദ്രവും തിരഞ്ഞെടുക്കാൻ സാധിക്കും. രജിസ്ട്രേഷൻ സമയത്ത് ഐഡി കാർഡിലെ വിവരങ്ങൾ നൽകണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ ഗുരുതര രോഗമുണ്ടെന്ന് തെളിയിക്കുന്ന ഡോക്ടർ ഒപ്പിച്ച സർട്ടിഫിക്കറ്റുകൾ വാക്സിനേഷൻ കേന്ദ്രത്തിൽ സമർപ്പിക്കണം.

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

രണ്ടാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിലും വാക്സിനുകൾ ലഭ്യമാകും. സർക്കാർ ആശുപത്രികളിൽ ഇത് സൗജന്യമായി നൽകുമെങ്കിലും, സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് ഒരാൾക്ക് 250 രൂപ വെരെ ഈടാക്കും. വാക്സിനുകൾക്ക് 150 മറ്റ് കുത്തിവെയ്പ്പ് നടപടികൾക്ക് 100 എന്ന രീതിയിലാകും ഈടാക്കുക.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൊവിഡ് വാക്സിൻ സ്വീകരിച്ചു. ദില്ലിയിലെ എയിംസിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്. അർഹരായവർ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് കുത്തിവെയ്പ്പിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു, പൗരന്മാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചുപ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു, പൗരന്മാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

Recommended Video

cmsvideo
'മുസ്ലീങ്ങൾ കൊറോണ വാക്സിൻ എടുക്കരുത് 'പണി കിട്ടി

ജനങ്ങള്‍ക്കുള്ള ഇരുട്ടടി തുടരുന്നു; പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു, 3 മാസത്തിനിടെ 200 രൂപയുടെ വര്‍ദ്ധനജനങ്ങള്‍ക്കുള്ള ഇരുട്ടടി തുടരുന്നു; പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു, 3 മാസത്തിനിടെ 200 രൂപയുടെ വര്‍ദ്ധന

കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Second phase vaccination from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X