കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ല

Google Oneindia Malayalam News

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങുകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, അയോധ്യയില്‍ മറ്റൊരു പൂജാരിക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. താല്‍ക്കാലിക ക്ഷേത്രത്തില്‍ നിത്യവും പൂജകളും പ്രാര്‍ഥനകളും നടത്തുന്ന രണ്ടു പേരാണ് ഇതോടെ രോഗ ബാധിതരായി ചികില്‍സയിലുള്ളത്. ഈ സാഹചര്യത്തില്‍ മുഖ്യ പൂജാരിയായ സത്യേന്ദ്രദാസ് ആചാര്യയെ പൂജകളില്‍ നിന്ന് മാറ്റി നിര്‍ത്തി. അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചു.

ഉത്തര്‍ പ്രദേശില്‍ കൊറോണ ബാധിച്ച് മന്ത്രി മരിക്കുകയും ചില മന്ത്രിമാര്‍ ചികില്‍സയിലിരിക്കുകയും ചെയ്യവെയാണ് അയോധ്യയിലും ആശങ്ക പരക്കുന്നത്. ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

പ്രേം കുമാര്‍ തിവാരി എന്ന പൂജാരിക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹം എല്ലാദിവസവും പൂജകളില്‍ പങ്കെടുക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ മറ്റു പൂജാരിമാരും ആശങ്കയിലാണ്. ഇദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചുവെന്ന് മുഖ്യ പൂജാരി സത്യേന്ദ്രദാസ് പറഞ്ഞു.

ഒരേ സ്ഥലത്ത് ഇരിക്കുന്നവര്‍

ഒരേ സ്ഥലത്ത് ഇരിക്കുന്നവര്‍

ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് വന്നിരിക്കുന്നത്. ഞങ്ങളെല്ലാം ക്ഷേത്രത്തില്‍ ദിവസവും ഒരേ സ്ഥലത്താണ് ഒരുപാട് നേരം ചെലവഴിക്കാറ്. താന്‍ പ്രായം കൂടിയ ആളായതിനാല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചുവെന്നും 82കാരനായ മുഖ്യ പൂജാരി സത്യേന്ദ്രദാസ് ആചാര്യ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

എല്ലാവര്‍ക്കും പരിശോധന

എല്ലാവര്‍ക്കും പരിശോധന

കഴിഞ്ഞാഴ്ച പ്രദീപ് ദാസ് എന്ന പൂജാരിക്കും കൊറോണ രോഗം ബാധിച്ചിരുന്നു. ഇദ്ദേഹം ചികില്‍സയിലാണ്. തുടര്‍ന്നാണ് എല്ലാ പൂജാരിമാര്‍ക്കും ക്ഷേത്രത്തിലെത്തിയവര്‍ക്കും പരിശോധന നടത്തിയത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.

മുന്‍കരുതല്‍ നടപടി സ്വീകരിച്ചു

മുന്‍കരുതല്‍ നടപടി സ്വീകരിച്ചു

എന്നാല്‍ പൂജാരിമാര്‍ക്ക് കൊറോണ ബാധിച്ച സംഭവം നിസാരവല്‍ക്കരിച്ചാണ് ജില്ലാ ഭരണകൂടം പ്രതികരിച്ചത്. അയോധ്യയിലെ എല്ലാവരെയും പരിശോധിച്ചുവരികയാണ്. ഒട്ടേറെ പേരെ പരിശോധിച്ചു. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

എന്തുകൊണ്ട് ആഘോഷം നടത്തിക്കൂടാ

എന്തുകൊണ്ട് ആഘോഷം നടത്തിക്കൂടാ

ഏപ്രിലില്‍ രാമ നവമി ആഘോഷിച്ചു. പെരുന്നാള്‍ ആഘോഷം നടത്തി. പിന്നെ എന്തുകൊണ്ട് അയോധ്യ രാമക്ഷേത്ര തറക്കല്ലിടല്‍ ആഘോഷിച്ചുകൂടാ എന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹി പ്രകാശ് ശര്‍മ ചോദിക്കുന്നു. അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ പല പ്രമുഖരും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും.

Recommended Video

cmsvideo
All You Need To Know About The Ayodhya Ram Mandir Bhoomi Puja and Preparations | Oneindia Malayalam
ഫാറൂഖി അയോധ്യയില്‍ നിന്ന് മടങ്ങി

ഫാറൂഖി അയോധ്യയില്‍ നിന്ന് മടങ്ങി

ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ അഹമ്മദ് ഫാറൂഖി അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കില്ല. കഴിഞ്ഞദിവസം ഇദ്ദേഹം അയോധ്യയില്‍ എത്തിയിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറി. പിന്നീട് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് അയോധ്യയില്‍ നിന്ന് തിരിച്ചുപോന്നു- ഫാറൂഖിയുടെ വക്താവ് അത്താര്‍ ഹുസൈന്‍ പറഞ്ഞു.

ജില്ലാ അതിര്‍ത്തി അടച്ചു

ജില്ലാ അതിര്‍ത്തി അടച്ചു

അയോധ്യയിലേക്ക് കൂട്ടത്തോടെ എത്തരുതെന്ന് യുപി സര്‍ക്കാര്‍ ജനങ്ങളോട് നിര്‍ദേശിച്ചു. തിങ്കളാഴ്ച രാത്രി ജില്ലാ അതിര്‍ത്തി അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്.

സരയു കരയില്‍ മാസ്‌ക് ധരിക്കാതെ

സരയു കരയില്‍ മാസ്‌ക് ധരിക്കാതെ

കഴിഞ്ഞ ദിവസം സരയു നദിക്കരയില്‍ എത്തിയവര്‍ മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ അശ്രദ്ധ കാണിക്കുന്നതില്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് ഝാ ആശങ്ക രേഖപ്പെടുത്തി. 604 പേര്‍ക്ക് അയോധ്യയില്‍ കൊറോണ രോഗമുണ്ട്. ഇതുവരെ ഇവിടെ 16 പേര്‍ മരിക്കുകയും ചെയ്തു.

എല്ലാ കേന്ദ്രങ്ങളും അടച്ചു

എല്ലാ കേന്ദ്രങ്ങളും അടച്ചു

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അയോധ്യയിലെ എല്ലാ കേന്ദ്രങ്ങളും അടച്ചു. പ്രത്യേക അനുമതിയുള്ളവരെ മാത്രമേ ഇനി പ്രവേശിപ്പിക്കൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരാണ് ബുധനാഴ്ച അയോധ്യയിലെത്തുന്നത്. ഈ സാഹചര്യത്തില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

പങ്കെടുക്കാത്ത പ്രമുഖര്‍

പങ്കെടുക്കാത്ത പ്രമുഖര്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രോഗം ബാധിച്ചതിനാല്‍ ബുധനാഴ്ചത്തെ ചടങ്ങിന് എത്തില്ല. എല്‍കെ അദ്വാനിയും എംഎം ജോഷിയും വരില്ല. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമാ ഭാരതി അറിയിച്ചു. കൊറോണ ഭീതി നിലനില്‍ക്കുന്നതില്‍ ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും വരില്ല.

വേദിയില്‍ ഇവര്‍

വേദിയില്‍ ഇവര്‍

ബുധനാഴ്ചത്തെ ചടങ്ങിന് ഒരുക്കുന്ന വേദിയില്‍ ഇരിപ്പിടം അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ട്രസ്റ്റ് അംഗം മഹന്ദ് നൃത്യ ഗോപാല്‍ദാസ് എന്നിവരാണ് വേദിയിലുണ്ടാകുക. 175 പേര്‍ക്കാണ് ക്ഷണം.

കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷകോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷ

യുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലുംയുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലും

അയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ പുതുക്കിപ്പണിയുന്നു; രാമക്ഷേത്ര മാതൃകയില്‍... ചെലവ് 104 കോടിഅയോധ്യ റെയില്‍വെ സ്‌റ്റേഷന്‍ പുതുക്കിപ്പണിയുന്നു; രാമക്ഷേത്ര മാതൃകയില്‍... ചെലവ് 104 കോടി

English summary
Second priest tests positive for Coronavirus in Ayodhya Ram Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X