ഗുജറാത്തിൽ ബിജെപിക്ക് ഭയം ഹർദികിനെ.. ഉത്തരം മുട്ടിയപ്പോൾ സെക്സ് സിഡി.. രണ്ടാമത്തെ സിഡിയും പുറത്ത്

  • Posted By: Desk
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നേതാക്കളാണ് ഹര്‍ദിക് പട്ടേലും ജിഗ്നേഷ് മേവാനിയും അടക്കമുള്ളവര്‍. പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഈ നേതാക്കള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സംസ്ഥാനത്ത് ബിജെപിക്ക് ഉത്തരമില്ല എന്നതാണ് സത്യം. അതിനിടെയാണ് ഹര്‍ദിക് പട്ടേലിനെതിരെ ലൈംഗിക സിഡി വിവാദം ഉയര്‍ന്ന് വന്നിരിക്കുന്നത്. തനിക്കെതിരെ ബിജെപി വ്യാജ ലൈംഗിക സിഡി പുറത്തിറക്കുമെന്ന് ഹര്‍ദിക് പറഞ്ഞതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തായത്. ആദ്യത്തെ സിഡി പുകയുന്നതിനിടെ രണ്ടാമതൊരെണ്ണം കൂടി പുറത്ത് വന്നിരിക്കുന്നു.

സിപിഎമ്മിന്റെ കണ്ണൂർ ലോബി തകരുന്നു! പി ജയരാജനെ ഒറ്റപ്പെടുത്തി കണ്ണൂർ നേതാക്കൾ, പിണറായിയുടെ മൗനസമ്മതം

ഹാർദിക് പ്രവചിച്ചത്

ഹാർദിക് പ്രവചിച്ചത്

ബിജെപി തനിക്കെതിരെ ലൈംഗിക സിഡി തയ്യാറാക്കുകയാണ് എന്നും തെരഞ്ഞെടുപ്പിന് മുന്‍പായി പുറത്ത് വിടുമെന്നും ഹാര്‍ദിക് പട്ടേല്‍ നേരത്തെ ആരോപിച്ചിരുന്നു. ഹാര്‍ദിക് പ്രവചിച്ചത് തന്നെ സംഭവിക്കുകയും ചെയ്തു. ഗുജറാത്തി ചാനലുകളാണ് കഴിഞ്ഞ ദിവസം ഹാര്‍ദികിന്റേത് എന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വീഡിയോ വൈറലാവുകയും ചെയ്തു.

വൃത്തികെട്ട രാഷ്ട്രീയം

വൃത്തികെട്ട രാഷ്ട്രീയം

ഹോട്ടല്‍ മുറിക്കുള്ളില്‍ ചിത്രീകരിച്ചിരിക്കുന്ന നാല് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ ദിവസം ചാനലുകള്‍ പുറത്ത് വിട്ടത്. ഹാര്‍ദിക് പട്ടേലുമായി മുഖസാദൃശ്യമുള്ള യുവാവിനേയും യുവതിയേയുമാണ് ദൃശ്യത്തില്‍ കാണുന്നത്. ദൃശ്യങ്ങളില്‍ യാതൊരു വിശ്വാസ്യതയും ഇല്ലെന്നും അത് താനല്ലെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയിരിക്കുകയാണ്. ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ് എന്നും ഹാര്‍ദിക് ആരോപിച്ചു.

രണ്ടാം വീഡിയോ പുറത്ത്

രണ്ടാം വീഡിയോ പുറത്ത്

രണ്ടാമതൊരു വീഡിയോ കൂടി ഹാര്‍ദികിന്റെ പേരില്‍ പുറത്ത് വന്നിരിക്കുകയാണ്. മൂന്ന് പുരുഷന്മാരും ഒരു പെണ്‍കുട്ടിയുമാണ് വീഡിയോയില്‍ ഉള്ളത്. ഒരാള്‍ ഹാര്‍ദികിനോട് മുഖസാദൃശ്യമുള്ളയാളാണ്. മറ്റ് രണ്ട് പുരുഷന്മാര്‍ തല മുണ്ഡനം ചെയ്തിട്ടുള്ളവരാണ്. ഗുജറാത്തിലെ തന്നെ പ്രാദേശിക ചാനലുകള്‍ക്കാണ് വീഡിയോ ലഭിച്ചത്.

വെല്ലുവിളിച്ച് ബിജെപി

വെല്ലുവിളിച്ച് ബിജെപി

വ്യാജ വീഡിയോ ആണെന്ന് പറയുന്ന ഹാര്‍ദികിനെതിരെ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. വ്യാജമാണ് എങ്കില്‍ പോലീസില്‍ പരാതിപ്പെടാന്‍ ബിജെപി വെല്ലുവിളിക്കുന്നു. ഹാര്‍ദികും മറ്റ് നേതാക്കളും ഇത്തരത്തില്‍ നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അതിന് തെളിവുണ്ടെന്നുമാണ് പ്രാദേശിക നേതൃത്വം അവകാശപ്പെടുന്നത്.

2015ലും വീഡിയോ

2015ലും വീഡിയോ

ഹാര്‍ദികിന്റെ പേരില്‍ നേരത്തെയും ഇത്തരത്തില്‍ സെക്‌സ് വീഡിയോ പുറത്ത് വന്നിരുന്നു. 2015ലാണ് അത്. പട്ടേല്‍ സമുദായത്തില്‍ പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം ആവശ്യപ്പെട്ട് 2015ല്‍ ്ഗുജറാത്തില്‍ പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു. ഈ സമയത്താണ് ഹര്‍ദികിന്റേത് എന്ന പേരില്‍ സെക്‌സ് സിഡി പ്രചരിക്കപ്പെട്ടത്.

ആരോപണവുമായി മുൻ സഹപ്രവർത്തക

ആരോപണവുമായി മുൻ സഹപ്രവർത്തക

സെക്‌സ് സിഡി വിവാദങ്ങള്‍ക്കിടെ ഹര്‍ദികിനെതിരെ മുന്‍ സഹപ്രവര്‍ത്തക രേഷ്മ പട്ടേലും രംഗത്ത് വന്നിരുന്നു. ഹര്‍ദികിന്റെ സ്വഭാവം മോശമാണെന്നും തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും രേഷ്മ പട്ടേല്‍ ആരോപിച്ചിരുന്നു. പട്ടേല്‍ അനാമത് ആന്ദോളന്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് രേഷ്മ പട്ടേല്‍.

വീഡിയോ

എബിപി ന്യൂസ് പുറത്ത് വിട്ട വാർത്ത

English summary
Second sex CD, allegedly of Hardik Patel is leaked

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്