കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ രൂപീകരിക്കേണ്ട പ്രതിപക്ഷ സഖ്യം രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് തീരുമാനിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബിജെപിക്കെതിരായ പ്രതിരോധ പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ പ്രധാന ഘടകമാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 95 സീറ്റുകളില്‍ 27 സീറ്റില്‍ വിജയിച്ചു. 6 സീറ്റ് എന്‍ഡിഎ പങ്കാളികളിലേക്ക് പോയി. അതേസമയം കോണ്‍ഗ്രസ് 95 സീറ്റുകളില്‍ 12 എണ്ണത്തില്‍ വിജയിച്ചു. യുപിഎ സഖ്യകക്ഷികള്‍ മൂന്നു സീറ്റുകള്‍ നേടി. അതായത്, ശേഷിക്കുന്ന 47 സീറ്റുകള്‍ എന്‍ഡിഎ ഇതര, യുപിഎ ഇതര സീറ്റുകളായിരുന്നു.

പാര്‍ട്ടി ചിഹ്നവുമായി ബിജെപി എംപി പോളിംഗ് ബൂത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുത്ത പണി ഇങ്ങനെപാര്‍ട്ടി ചിഹ്നവുമായി ബിജെപി എംപി പോളിംഗ് ബൂത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുത്ത പണി ഇങ്ങനെ

2014 ലെ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എഐഎഡിഎംകെയെ സംബന്ധിച്ചിടത്തോളം നേട്ടമായിരുന്നു. 39 സീറ്റുകളില്‍ 37 എണ്ണം അവര്‍ നേടി. ഈ വര്‍ഷം ജയലളിതയില്ലാത്തതിനാല്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ മോശമാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അവര്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നിട്ടുമുണ്ട്. അതേസമയം സര്‍വേകള്‍ പറയുന്നത് ഡിഎംകെ-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഈ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നേട്ടം കൊയ്യുമെന്നാണ്.

 ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!! വൺഇന്ത്യ സ്പെഷൽ വിശകലനം!! ഇതാണ് ത്രികോണ മത്സരം!! ആന്റോ ആന്റണി പിടിച്ചുനിൽക്കുമോ? വീണ ജോർജ്ജ് വീഴ്ത്തുമോ? സുരേന്ദ്രൻ കറുത്ത കുതിരയാകുമോ? ശബരിമലയും ആചാരസംരക്ഷണവും കത്തുന്ന വിഷയമാകും.. എല്ലാ കണ്ണുകളും പത്തനംതിട്ടയിലേക്ക്!! വൺഇന്ത്യ സ്പെഷൽ വിശകലനം!!

modi-rahul-gandhi

ഇന്നത്തെ വോട്ടെടുപ്പില്‍ പ്രധാനപ്പെട്ട മറ്റൊരു സംസ്ഥാനം ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന കര്‍ണാടകയാണ്. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ജെഡിഎസ്സും കോണ്‍ഗ്രസ്സും ഒന്നിച്ച് 14 സീറ്റുകളില്‍ മത്സരിക്കുന്നതിനാല്‍ ബിജെപിക്ക് കടുത്ത മത്സരമാണ് നേരിടേണ്ടി വരിക. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 14 സീറ്റുകളില്‍ ആറ് സീറ്റുകള്‍ നേടിയിരുന്നു.

ബിഹാറില്‍ 5 സീറ്റിലും ഉത്തര്‍പ്രദേശില്‍ 8 സീറ്റിലുമാണ് പോളിംഗ് നടക്കുന്നത്. 2014ല്‍ യുപിയില്‍ ബിജെപിക്ക് 8 സീറ്റ് ലഭിച്ചു. ബീഹാറില്‍ 5 സീറ്റിലും തോറ്റു. ഇത്തവണ യുപിയില്‍ എസ്പി- ബിഎസ്പി സഖ്യമാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്. ബീഹാറില്‍ ബിജെപിക്കെതിരെ മത്സരിച്ച ജെഡിയുവാണ് 2014ല്‍ 5 സീറ്റുകളും നേടിയത്. ഈ വര്‍ഷം ജെഡി (യു) ബിജെപിയുമായി ചേര്‍ന്ന് 2014 ല്‍ നേടിയ അഞ്ച് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.

English summary
Phase of the Lok Sabha elections 2019 will be crucial to the plans of the opposition parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X