കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യ വോട്ട് മുതല്‍ കോണ്‍ഗ്രസ് ബന്ധം വരെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ പോരാട്ടം, യെച്ചൂരിക്ക് ജയിക്കണം!!

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യ വോട്ട് ഉണ്ടായേക്കും

Google Oneindia Malayalam News

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊന്നുമില്ലാത്ത വിധം പ്രതിസന്ധി പാര്‍ട്ടി നേരിട്ട് കൊണ്ടിരിക്കുന്ന സമയത്താണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി ജനറള്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ഒരുപോലെ നിര്‍ണായകമാണ് ഈ യോഗം. കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ഇരുതട്ടില്‍ നില്‍ക്കുകയാണ് രണ്ടുപേരും. അതുകൊണ്ട് ഇക്കാര്യത്തില്‍ ആര്‍ക്ക് അനുകൂലമായി തീരുമാനം വരുന്നുവോ അവര്‍ പാര്‍ട്ടി നേതൃത്വത്തിലെ ശക്തനായി തുടരുമെന്ന് കരുതാനാവും.

എന്നാല്‍ ഇതുവരെ കാര്യങ്ങള്‍ യെച്ചൂരിക്ക് അനുകൂലമായല്ല പോവുന്നത്. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് കാരാട്ടും കേരള ഘടകവും കടുംപിടിത്തത്തിലാണ്. ഇതോടെ അസാധാരണ സന്ദര്‍ഭത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് പോവുകയാണ്. രഹസ്യ വോട്ടിംഗ് വേണമെന്നാണ് പല അംഗങ്ങലും ആവശ്യപ്പെടുന്നത്. സിപിഎമ്മിന്റെ 54 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ് രഹസ്യ വോട്ടിംഗ്.

യെച്ചൂരിയുടെ നയം

യെച്ചൂരിയുടെ നയം

സിപിഎം പ്രവര്‍ത്തന ശൈലി മാറ്റണമെന്നാണ് യെച്ചൂരിയുടെ ആവശ്യം. നിലവിലെ ശൈലിയുമായി മുന്നോട്ടുപോയാല്‍ പാര്‍ട്ടി പ്രതിസന്ധിയിലാവുമെന്നും യെച്ചൂരി പറയുന്നു. ബിജെപി വര്‍ഗീയ ശക്തിയായി വികാസം പ്രാപിച്ചെന്നും അവരെ തോല്‍പ്പിക്കണമെങ്കില്‍ മതേതര സ്വഭാവമുള്ള പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് വിശാല സഖ്യം രൂപീകരിക്കണമെന്നാണ് യെച്ചൂരിയുടെ നിലപാട്. യെച്ചൂരി പറയുന്നത് സിപിഎം കേരളമൊഴിച്ചുള്ള സ്ഥലത്ത് തോറ്റ് തുന്നം പാടിയ സാഹചര്യത്തിലാണ്. ബംഗാളില്‍ ഇപ്പോള്‍ പാര്‍ട്ടി ഉണ്ടോ എന്ന് തന്നെ അറിയാത്ത അവസ്ഥയിലാണ്. ത്രിപുരയിലെ സുരക്ഷിത കേന്ദ്രം അടുത്തിടെ ബിജെപി കൊണ്ടുപോയി. ഇനി ഉള്ളത് കേരളമാണ്. അതുകൂടി പോയാല്‍ സിപിഎം ദേശീയ രാഷ്ട്രീയത്തില്‍ തന്നെ അപ്രസക്തമാകും. അതിനാല്‍ തിരഞ്ഞെടുപ്പ് ജയിച്ച് പഴയ ശക്തി വീണ്ടെടുക്കാനാണ് യെച്ചൂരി പറയുന്നത്.

കാരാട്ടും കേരള ഘടകവും

കാരാട്ടും കേരള ഘടകവും

യെച്ചൂരിയുടേത് ഒരു കാലത്തും നടക്കാത്ത സ്വപ്‌നമാണെന്ന് പ്രകാശ് കാരാട്ടും കേരള ഘടകവും പറയുന്നു. കരട് രാഷ്ട്രീയ പ്രമേയം ഒരിക്കലും മാറ്റില്ലെന്ന പിടിവാശിയിലാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള ഘടകം. ആകെ ഉള്ളത് ഒരു കേരളമാണ്. അവിടെ കോണ്‍ഗ്രസിനെതിരെ പോരാടിയാണ് പിടിച്ചുനില്‍ക്കുന്നത്. പിന്നെങ്ങനെ ദേശീയ തലത്തില്‍ കൂട്ടുകൂടാന്‍ സാധിക്കും. അതുകൊണ്ട് കോണ്‍ഗ്രസ് ഇല്ലാത്ത സഖ്യം മതിയെന്ന് കാരാട്ട് പറയുന്നു. മുമ്പ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ സംഗതിയൊക്കെ കാരാട്ട് മറന്നുപോയെന്ന് തോന്നുന്നു. എന്തായാലും യെച്ചൂരിയെ എതിര്‍ക്കുമെന്ന് തന്നെയാണ് കാരാട്ടിന്റെ വാദം

ചേരിതിരിഞ്ഞ് ചര്‍ച്ച

ചേരിതിരിഞ്ഞ് ചര്‍ച്ച

സിപിഎം വിഭാഗീയത ഇല്ലാത്ത, ഗ്രൂപ്പിസം ഇല്ലാത്ത പാര്‍ട്ടിയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ഇതൊക്കെ വെറും തമാശയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസം കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവും ചേരി തിരിഞ്ഞ് ചര്‍ച്ച നടത്തുന്നതിനും പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി. ഇതിലാണ് വോട്ടെടുപ്പ് എന്ന ആവശ്യം ഉയര്‍ന്നത്. നേരത്തെ കേന്ദ്ര നേതൃത്വത്തിലുണ്ടായ തര്‍ക്കം ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് നാട്ടില്‍ പാട്ടായിരിക്കുകയാണ്. യെച്ചൂരിക്ക് മുതിര്‍ന്ന നേതാക്കളായ വിഎസ് അച്യുതാനന്ദന്റെയും മണിക്ക് സര്‍ക്കാരിന്റെയും പിന്തുണയുണ്ട്. ഇവരുടെ നിലപാടുകള്‍ നിര്‍ണായമാവുമ്പെന്നാണ് സൂചന.

രഹസ്യവോട്ട്

രഹസ്യവോട്ട്

സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ് രഹസ്യവോട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിദി ഉദയ് നര്‍വേല്‍ക്കറാണ് രഹസ്യവോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്. ഇയാള്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ബന്ധം വേണമെന്ന് ശക്തമായി വാദിച്ചിരുന്നു. വേറൊന്നുമല്ല മഹാരാഷ്ട്രയില്‍ സിപിഎമ്മിന് യാതൊരു അടിത്തറയുമില്ല. ഉണ്ടായിരുന്ന ഒരു സീറ്റ് ബിജെപി കൊണ്ടുപോവുകയും ചെയ്തു. ഒരു കാലത്ത് ശക്തമായ അടിത്തറയുണ്ടായിരുന്നു സിപിഎമ്മിന് മഹാരാഷ്ട്രയില്‍. അന്ന് തൊഴിലാളികള്‍ സിപിഎമ്മിന് ഒപ്പമായിരുന്നു. പക്ഷേ ഇപ്പോള്‍ ബിജെപി ഇവിടെ നിര്‍ണായക ശക്തിയാണ്.

ജനറല്‍ സെക്രട്ടറി പദം....

ജനറല്‍ സെക്രട്ടറി പദം....

സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണ് ഈ നീക്കങ്ങളൊക്കെ നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ബന്ധം നടന്നിട്ടില്ലെങ്കില്‍ യെച്ചൂരിയുടെ കസേര തെറിക്കും. ഒന്നുകില്‍ രാജിവെക്കേണ്ടി വരും. അല്ലെങ്കില്‍ അംഗങ്ങള്‍ ചവിട്ടിപുറത്താക്കും. ഏതായാലും രാഷ്ട്രീയ വിജയം കാരാട്ടിനായിരിക്കും. മാധ്യമങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറി ഉണ്ടാവാനാണ് സാധ്യതയെന്ന് പ്രവചിക്കുന്നുണ്ട്. അതേസമയം കരടുപ്രമേയത്തെ പിന്തുണയ്ക്കാന്‍ ഇരുപക്ഷവും ചരടുവലി തുടങ്ങിയെന്നാണ് സൂചന. എന്നാല്‍ കേരള ഘടകം ഒഴിച്ചുള്ള എല്ലാവരും യെച്ചൂരിയെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ഇവര്‍ക്ക് കമ്മിറ്റിയില്‍ വലിയ സ്വാധീനം ഇല്ലെന്നാണ് സൂചന.

കൊല്‍ക്കത്ത കേന്ദ്രക്കമ്മിറ്റി

കൊല്‍ക്കത്ത കേന്ദ്രക്കമ്മിറ്റി

കസേര തെറിക്കുമോയെന്ന് യെച്ചൂരിക്ക് ആശങ്ക ഉണ്ടാവാന്‍ കാരണം കൊല്‍ക്കത്തിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗമാണ്. അന്ന് യെച്ചൂരിയുടെ പ്രമേയത്തെ 31നെതിരെ 55 വോട്ടുകള്‍ക്കാണ് കാരാട്ട് പക്ഷം പരാജയപ്പെടുത്തിയത്. കരട് രേഖയില്‍ 286 ഭേദഗതികളാണ് കേന്ദ്ര കമ്മിറ്റി വരുത്തിയത്. ഇത് ഇനിയും മാറ്റാന്‍ അനുവദിക്കില്ലെന്ന് കേരള ഘടകവും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യെച്ചൂരി പ്രമേയം അവതരിപ്പിക്കലിനെ ആശങ്കയോടെ കാണുന്നു. യെച്ചൂരിയുടെ നിര്‍ദേശത്തെ തീര്‍ത്തും തള്ളുമെന്നാണ് കേരള ഘടകം പറയുന്നത്. സുപ്രധാന നീക്കങ്ങള്‍ ഇതിനെതിരെ യെച്ചൂരി നടത്തുമെന്നാണ് സൂചന.

കോണ്‍ഗ്രസ് ബന്ധം

കോണ്‍ഗ്രസ് ബന്ധം

പ്രമേയം പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ സിപിഎമ്മിന് അടുത്ത കനത്ത തിരിച്ചടിയാവുമെന്ന് യെച്ചൂരി പറയുന്നു. സംഘപരിവാറിനെതിരെ പൊരുതാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും യെച്ചൂരി പറയുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനൊപ്പം ചേര്‍ന്നപ്പോഴുണ്ടായ ജനകീയ പ്രതിച്ഛായയെ കുറിച്ചായിരിക്കും യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കുക. എന്നാല്‍ ഇന്ത്യ-അമേരിക്ക ആണവ കരാറിനെ കുറിച്ചും ഇതിനെ തുടര്‍ന്ന് സഖ്യം വിട്ടതിനെ കുറിച്ചും സംസാരമുണ്ടാവില്ല. ഒന്നാം യുപിഎ സര്‍ക്കാര്‍ പാസാക്കിയ വിവരാവകാശ നിയമം, വിദ്യാഭ്യാസാവകാശ നിയമം, ഭക്ഷ്യസുരക്ഷ, കര്‍ഷകര്‍ക്ക് ന്യായമായ വേതനം, തുടങ്ങിയ ജനോപകാരമായ പദ്ധതികള്‍ സിപിഎമ്മിന്റെ കൂടെ പിന്തുണയോടെ കൂടി ആയിരുന്നെന്ന് ഓര്‍ക്കണമെന്ന് യെച്ചൂരി പറയുന്നു. പാര്‍ട്ടിയുടെ സുവര്‍ണകാലം അതാണെന്നും അദ്ദേഹം പറഞ്ഞു.

മണിക് സര്‍ക്കാറിനെ മുന്നില്‍ നിര്‍ത്തി...

മണിക് സര്‍ക്കാറിനെ മുന്നില്‍ നിര്‍ത്തി...

യെച്ചൂരി പരാജയപ്പെട്ടാലും അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതൃത്വം തന്നെ പറയുന്ന.ു അതേസമയം യെച്ചൂരിക്കെതിരെ മണിക്ക് സര്‍ക്കാരിനെ മുന്നില്‍ നിര്‍ത്തി കളിക്കാനും കാരാട്ട് തീരുമാനിച്ചിട്ടുണ്ട്. മണിക്ക് സര്‍ക്കാരിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് കാരാട്ട് ശ്രമിക്കുന്നത്. നേരത്തെ ജ്യോതി ബസുവും ഹര്‍കിഷന്‍ സുര്‍ജിത്തും ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് കൊല്‍ക്കത്ത സമ്മേളനം തള്ളിയിരുന്നു. പക്ഷേ എന്നിട്ടും ഹര്‍കിഷന്‍ സുര്‍ജിത്തിന് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്നില്ല. യെച്ചൂരിയുമായി ഏറ്റുമുട്ടാന്‍ താല്‍പര്യമില്ലെന്ന് മണിക്ക് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

കോണ്‍ഗ്രസ് ബന്ധം; പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കം ഒഴിവാക്കാന്‍ പ്രദേശിക സഖ്യത്തിന് അനുമതി നല്‍കുംകോണ്‍ഗ്രസ് ബന്ധം; പാര്‍ട്ടി കോണ്‍ഗ്രസില്‍ തര്‍ക്കം ഒഴിവാക്കാന്‍ പ്രദേശിക സഖ്യത്തിന് അനുമതി നല്‍കും

റോഹിംഗ്യന്‍ ക്യാംപുകള്‍ കത്തിച്ചു, തീവ്രവാദികള്‍ വേണ്ട, വിവാദ പ്രസ്താവനയില്‍ ബിജെപി നേതാവ് കുടുങ്ങി!റോഹിംഗ്യന്‍ ക്യാംപുകള്‍ കത്തിച്ചു, തീവ്രവാദികള്‍ വേണ്ട, വിവാദ പ്രസ്താവനയില്‍ ബിജെപി നേതാവ് കുടുങ്ങി!

കത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തുകത്വ പ്രതിഷേധ ചിത്രങ്ങൾ.. ദുർഗ മാലതിയുടെ വീടിന് നേരെ ആക്രമണം.. വാഹനം തകർത്തു

English summary
secret ballot if Allowed Could Help Sitaram Yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X