Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ തകര്‍പ്പന്‍ ഇംഗ്ലീഷിന് പിന്നിലെ രഹസ്യം കാണണോ, ഈ വീഡിയോ നോക്കൂ!

ഹിന്ദിയില്‍ സംസാരിക്കാനാണ് നരേന്ദ്ര മോദിക്ക് ഇഷ്ടം. തിങ്ങിനിറഞ്ഞ കാണികളുടെ മുന്നില്‍ സ്വന്തം ഭാഷയില്‍ പ്രസംഗിക്കുന്ന നരേന്ദ്ര മോദി ഒരു കാഴ്ച തന്നെയാണ്. രാജ്യത്തെ, വേണമെങ്കില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാള്‍. കാണികളുടെ ആവേശത്തിനൊപ്പം ശബ്ദമുയര്‍ത്തിയും താഴ്ത്തിയും ഒരു തിരമാല പോലെ ഇങ്ങനെ പോകും മോദിയുടെ പ്രസംഗങ്ങള്‍.

പ്രധാനമന്ത്രിയായതിന് ശേഷമാണ് മോദി കൂടുതലായി ഇംഗ്ലീഷില്‍ പ്രസംഗിച്ചുതുടങ്ങിയത്. ആദ്യമൊക്കെ ചെറിയ തപ്പലും തടയലും ഉണ്ടായിരുന്നു. മോദി പ്രസംഗത്തിന്റെ ആ ഒര് ഇത് വന്നിരുന്നില്ല. എന്നാല്‍ വിദേശസദസ്സുകളെ പോലും കയ്യിലെടുക്കുന്ന തരത്തില്‍ മോദി ഇംഗ്ലീഷിലും മികച്ച പ്രസംഗങ്ങള്‍ നല്‍കിത്തുടങ്ങി. എന്താണ് മോദിയുടെ ഈ ഫ്‌ലുവന്റ് ഇംഗ്ലീഷ് പ്രസംഗങ്ങള്‍ക്ക് പിന്നിലെ രഹസ്യം. ഇതാ കാണൂ...

മോദിയല്ല ടെലി പ്രോംപ്റ്ററാണ് താരം

മോദിയല്ല ടെലി പ്രോംപ്റ്ററാണ് താരം

പ്രസംഗിക്കുന്നത് മോദിയാണെങ്കിലും ഇംഗ്ലീഷ് പ്രസംഗങ്ങളിലെ യഥാര്‍ഥ താരം ടെലി പ്രോംപ്റ്ററാണ്. തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ അല്ലാത്തതെല്ലാം, പ്രത്യേകിച്ച് വിദേശത്തെ പരിപാടികളിലെ പ്രസംഗങ്ങള്‍ മോദി ടെലിപ്രോംപ്റ്ററുടെ സഹായത്തോടെയാണത്രെ നടത്തുന്നത്.

ടെലിപ്രോംപ്റ്റര്‍ ചെയ്യുന്നത്

ടെലിപ്രോംപ്റ്റര്‍ ചെയ്യുന്നത്

സെമി ട്രാന്‍സ്പാരന്റ് ആയ രണ്ട് കണ്ണാടികളാണ് ടെലി പ്രോംപ്റ്ററിന് ഉണ്ടാകുക. മോണിറ്ററില്‍ നിന്നുള്ള അക്ഷരങ്ങള്‍ കണ്ണാടിയിലൂടെ പ്രസംഗിക്കുന്ന ആള്‍ക്ക് മുന്നിലെത്തുന്നു - ഇതാണ് ടെലിപ്രോംപ്റ്റര്‍ ചെയ്യുന്നത്. സീലിങിലേക്ക് തിരിഞ്ഞ എല്‍ സി ഡി മോണിറ്ററില്‍ 56 പോയിന്റ് മുതല്‍ 72 പോയിന്റ് വരെ വലിപ്പത്തിലുള്ള അക്ഷരങ്ങളാണ് ഉപയോഗിക്കുക.

കണ്ടാല്‍ മനസിലാകില്ല

കണ്ടാല്‍ മനസിലാകില്ല

കാണികളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ഒരു ഗ്ലാസ് പോലെയേ ഈ മോണിറ്റര്‍ തോന്നൂ. എന്നാല്‍ പ്രസംഗിക്കുന്ന ആള്‍ക്ക് നോക്കി വായിക്കാനും പറ്റും. കാണികളെ നോക്കി സംസാരിക്കുന്നത് പോലെ തന്നെ അനുഭവപ്പെടും. കൃത്യമായ അംഗവിക്ഷേപങ്ങള്‍ കൂടി ആകുമ്പോള്‍ സംഗതി ക്ലീന്‍

മോദിക്ക് പണി കൊടുത്തിട്ടുണ്ട്

മോദിക്ക് പണി കൊടുത്തിട്ടുണ്ട്

ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുകയായിരുന്ന ശ്രീലങ്കന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ ഭാര്യയെ അഭിസംബോധന ചെയ്ത് എം ആര്‍ എസ് സിരിസേന എന്ന് മോദി വായിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചു. ടെലി പ്രോംപ്റ്ററില്‍ കണ്ട എം ആര്‍ എസ് മോദി അങ്ങനെ തന്നെ വായിക്കുകയായിരുന്നു.

മോദി മാത്രമല്ല

മോദി മാത്രമല്ല

നരേന്ദ്ര മോദി മാത്രമാണ് പ്രസംഗത്തിനായി ടെലി പ്രോംപ്റ്റര്‍ ഉപയോഗിക്കുന്നത് എന്ന് കരുതരുത് കേട്ടോ. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പോലുള്ള പ്രമുഖരും ചെറു പ്രസംഗങ്ങള്‍ക്കായി ടെലി പ്രോംപ്റ്റര്‍ ഉപയോഗിക്കാറുണ്ട്.

മോദി ആകെ ചെയ്യുന്നത്

മോദി ആകെ ചെയ്യുന്നത്

ഇടതും വലതും നോക്കുക. കൈയും കാലും അനക്കുക. ടെലി പ്രോംപ്റ്റര്‍ നോക്കി വായിക്കുക - ഇത്ര മാത്രമാണ് മോദി ഇംഗ്ലീഷ് പ്രസംഗങ്ങളില്‍ ചെയ്യുന്നത് എന്നാണ് ഈ സംഭവത്തിന് ശേഷം ട്വിറ്ററില്‍ ആളുകള്‍ പറഞ്ഞത്.

ഓട്ടോകറക്ട് മിസായി

ഓട്ടോകറക്ട് മിസായി

എം ആര്‍ എസ് എന്നതിനെ മിസിസ് എന്ന് സ്വന്തമായി കറക്ട് ചെയ്യാന്‍ മോദിക്കും സമയത്ത് പറ്റിയില്ല. ഫലമോ സാമാന്യം നന്നായി തന്നെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു.

വീഡിയോ കാണൂ

ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ച് എങ്ങനെ പ്രസംഗിക്കാമെന്ന് വീഡിയോയില്‍ കണ്ടുനോക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+