Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഷ്കർ ഭീകരസംഘത്തിന് രഹസ്യ രേഖകൾ ചോർത്തി നൽകി;മുൻ ഐപിഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ

ദില്ലി; നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് രഹസ്യ രേഖകൾ ചോർത്തി നൽകിയ ഐപിഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. മുൻ പോലീസ് സൂപ്രണ്ടും ഐപിഎസ് ഓഫീസറുമായ അരവിന്ദ് ദിഗ്വിജയ് നേഗിയെ ആണ് വെള്ളിയാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്.

nia-04-1465045248-163341531

എൻഐഎയിൽ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ നേഗി വിവരങ്ങൾ ചോർത്തിയെന്നാണ് കേസ്. കശ്മീർ പൊലിസിൽ സൂപ്രണ്ടായിരിക്കെ നേ​ഗി ഡെപ്യൂട്ടേഷന്റെ ഭാ​ഗമായിട്ടായിരുന്നു എൻഐഎയിൽ എത്തിയത്. നേഗിയുടെ വീടുകൾ പരിശോധിച്ചതായും അദ്ദേഹത്തിന്റെ പങ്ക് തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നിരോധിത സംഘടനയായ ലഷ്കർ ഇ തൊയിബയ്ക്ക് സഹായങ്ങൾ ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് നേരത്തേ എൻഐഎ കേസെടുത്തിരുന്നു. കേസിൽ നേരത്തേ ആറ് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+