രഹസ്യവിവരങ്ങള്‍ ഹിമാലയത്തിലെ യോഗിക്ക് കൈമാറി; എന്‍എസ്ഇ മുന്‍ മേധാവിയെ ചോദ്യം ചെയ്ത് സിബിഐ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുന്‍ മേധാവി ചിത്ര രാംകൃഷ്ണയെ ഇന്ന് മുംബൈയിലെ വീട്ടില്‍ വച്ച് 12 മണിക്കൂറിലധികം സി ബി ഐ ചോദ്യം ചെയ്തു. മാര്‍ക്കറ്റ് കൃത്രിമം സംബന്ധിച്ച കേസിലാണ് സി ബി ഐയുടെ നീക്കം . മുന്‍ സി ഇ ഒയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ( എന്‍ എസ് ഇ ) മാനേജിംഗ് ഡയറക്ടറുമായ ചിത്ര, ഹിമാലയത്തിലെ ഒരു യോഗിയുമായി രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പങ്കുവച്ചതിനെ തുടര്‍ന്നുള്ള അന്വേഷണവും നേരിടുന്നുണ്ട്.
എന്‍ എസ് ഇയുടെ സാമ്പത്തിക , ബിസിനസ് പ്ലാനുകള്‍ , ഡിവിഡന്റ് സാഹചര്യം, സാമ്പത്തിക ഫലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചിത്ര രാമകൃഷ്ണ യോഗിയുമായി പങ്കുവച്ചതായി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി ) റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു . ആദ്ധ്യാത്മിക ഗുരുവിലുള്ള വിചിത്രമായ ആശ്രിതത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ സെബിയോട് ചിത്ര രാംകൃഷ്ണ നല്‍കിയ മറുപടിയും അയാളാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു അജ്ഞാത വ്യക്തിയുമായുള്ള ഇമെയില്‍ കൈമാറ്റവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്.

2015 ല്‍ ചിത്ര രാംകൃഷ്ണ ഈ വ്യക്തിയെ പലതവണ കണ്ടുമുട്ടിയതായി ഇമെയിലുകളുടെ അടിസ്ഥാനത്തില്‍ സെബി അഭിപ്രായപ്പെട്ടു. 2013 മുതൽ 2016 വരെയുള്ള കാലയളവിലാണ് ചിത്ര നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ തലപ്പത്ത് എത്തിയത്. [email protected] എന്ന ഇ മെയില്‍ ഐഡി ഉപയോഗിച്ചാണ് വിവരങ്ങള്‍ കൈമാറിയത്. ഹിമാലയന്‍ പര്‍വതനിരകളില്‍ കൂടുതലായി താമസിക്കുന്ന ഒരു സിദ്ധ പുരുഷന്‍/യോഗി ആണ് ഇമെയില്‍ കൈകാര്യം ചെയ്തതെന്ന് ശ്രീമതി രാമകൃഷ്ണ സെബിയോട് പറഞ്ഞിട്ടുണ്ട് .
പുണ്യ സ്ഥലങ്ങളില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ ഹിമാലയത്തില്‍ താമസിക്കുന്ന യോഗിക്ക് എങ്ങനെ ഇ മെയിലുകള്‍ ആക്സസ് ചെയ്യാനും പതിവായി കത്തിടപാടുകള്‍ നടത്താനും കഴിഞ്ഞുവെന്ന് ചോദിച്ചപ്പോള്‍. എന്റെ അറിവില്‍, അവരുടെ ആത്മീയ ശക്തികള്‍ക്ക് അത്തരം ശാരീരിക സഹായങ്ങളുടെ ആവശ്യമില്ലെന്നാണ് മറുപടി പറഞ്ഞത് . ഇന്ന് മുംബൈയിലെ വീട്ടില്‍ വച്ച് 12 മണിക്കൂറിലധികം സി ബി ഐ ചോദ്യം ചെയ്തത്.












Click it and Unblock the Notifications