കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കുരുക്കിൽ യുപി മന്ത്രിസഭ; കൈക്കൂലി കേസിൽ മൂന്ന് മന്ത്രിമാരുടെ സെക്രട്ടറിമാർ അറസ്റ്റിൽ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
അഴിമതിക്കുരുക്കിൽ യുപി മന്ത്രിസഭ

ലക്നൗ: 3 ഉത്തർപ്രദേശ് മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാർ അഴിമതിക്കേസിൽ അറസ്റ്റിൽ. ഒരു സ്വകാര്യ ചാനൽ മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാർ വിദാൻ സഭാ പരിസരത്ത് വെച്ച് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

വാർത്ത പുറത്തു വന്നതിന് പിന്നാലെ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൻ ലക്നൗ അഡീഷണൽ ഡയറക്ടർ ജനറൽ രാജാവ് കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചിരുന്നു. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് സെക്രട്ടിമാരും സസ്പെൻഷനിലാണ്.

up

ഖനന വകുപ്പ് സഹമന്ത്രി അർച്ചന പാണ്ഡെ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ബർ, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിംഗ് എന്നിവരുടെ പേഴ്സണൽ സെക്രട്ടറിമാർ കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഓം പ്രകാശ് രാജ്ബറിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥലം മാറ്റം അനുവദിക്കാനായി 40 ലക്ഷം കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്.

ആറ് ജില്ലയിൽ ഖനനം നടത്തുന്നതിന് കരാറുകാരനോട് അർച്ചന പാണ്ഡെയുടെ പ്രൈവറ്റ് സെക്രട്ടറി പി ത്രിപാഠി വിലപേശുന്നതാണ് ഒരു ദൃശ്യത്തിലുള്ളത്. സർക്കാർ സ്കൂളുകളിലേക്ക് സൗജന്യ ബുക്ക് വിതരണത്തിന് കരാർ ഉറപ്പിക്കുന്നതിനായി കോഴ ആവശ്യപ്പെടുന്നതാണ് മറ്റൊരു ദൃശ്യം. അഴിമതിക്കാരോട് ക്ഷമിക്കാനാവില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അഖിലേഷ് യാദവിനെ പൂട്ടാന്‍ തന്ത്രങ്ങല്‍ മെനഞ്ഞ് ബിജെപി; മണല്‍ ഖനന കേസില്‍ സിബിഐ ചോദ്യം ചെയ്‌തേക്കുംഅഖിലേഷ് യാദവിനെ പൂട്ടാന്‍ തന്ത്രങ്ങല്‍ മെനഞ്ഞ് ബിജെപി; മണല്‍ ഖനന കേസില്‍ സിബിഐ ചോദ്യം ചെയ്‌തേക്കും

English summary
After Sting Operation, Secretaries Of 3 UP Ministers Arrested For Seeking Bribes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X