കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘർഷ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്, ബെംഗളൂരുവിൽ 3 ദിവസത്തേയ്ക്ക് നിരോധനാജ്ഞ

Google Oneindia Malayalam News

ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് കർണാടകയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലസ്ഥാനമായ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് അടുത്ത് മൂന്ന് ദിവസത്തേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രതിഷേധങ്ങളുടെ ഭാഗമായി സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാ അനധികൃത ബംഗ്ലാദേശികളെയും പിടിക്കും.... പൗരത്വ ബില്ലില്‍ നിലപാട് വ്യക്തമാക്കി ബിജെപി!!എല്ലാ അനധികൃത ബംഗ്ലാദേശികളെയും പിടിക്കും.... പൗരത്വ ബില്ലില്‍ നിലപാട് വ്യക്തമാക്കി ബിജെപി!!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുമതിയില്ലാതെയാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. പ്രതിഷേധറാലിയിൽ ഉണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും മറ്റ് നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ആറ് മണി മുതൽ ഡിസംബർ 21 ശനിയാഴ്ച 12 മണിവരെ നിരോധനാജ്ഞ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. പ്രതിഷേധ റാലികളോ പ്രകടനങ്ങളോ നടത്താൻ അനുവദിക്കില്ല- ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്കർ റാവു പറഞ്ഞു.

bangalore

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ, കോളേജ്, ബാങ്ക് തുടങ്ങി എല്ലാ സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ബെംഗളൂരു ടൗൺ ഹാളിൽ പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പ്രഖ്യാപനം. മൈസൂർ ബാങ്ക് സർക്കിളിൽ ഇടത് പാർട്ടികളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

English summary
Section 144 imposed in Bangalore for 3 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X