കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ നിരോധനാജ്ഞ; ഈ മാസം 31 വരെ നിശ്ചലം, മറ്റുവഴികളില്ലെന്ന് സര്‍ക്കാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെ നേരിടാന്‍ ശക്തമായ നടപടികളുമായി സംസ്ഥാനങ്ങള്‍. മിക്ക സംസ്ഥാനങ്ങളും ജനതാ കര്‍ഫ്യൂ സമയം നാളെ രാവിലെ വരെ നീട്ടിയിരിക്കുകയാണ്. കേരളത്തിലും രാത്രി ഒമ്പത് മണിക്ക് ശേഷം പുറത്തിറങ്ങാതെ സഹകരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദില്ലിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. ജനതാകര്‍ഫ്യൂ തിങ്കളാഴ്ച വരെ നീട്ടിയ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ സംസ്ഥാനത്ത് 144 പാസാക്കിയെന്നും അറിയിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആളുകള്‍ കൂട്ടംകൂടുന്നത് ശിക്ഷാര്‍ഹമാണ്. അഞ്ചില്‍ കൂടുതല്‍ പേര്‍ സംഘം ചേരാന്‍ പാടില്ലെന്നും കൊറോണ നിയന്ത്രിക്കാന്‍ മറ്റുവഴികളില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

C

ദില്ലിയിലും സമാനമായ നടപടി കെജ്രിവാള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ദില്ലിയിലെ ഏഴ് ജില്ലകളും ഉള്‍പ്പെടും. ബസ്, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തിക്കില്ല. മാത്രമല്ല, ആഴ്ച ചന്തകളും ദില്ലിയില്‍ നിരോധിച്ചു. അവശ്യസര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. ഈ മാസം 31വരെയാണ് ദില്ലിയിലെ നിയന്ത്രണങ്ങള്‍. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു മാസം തടവ് ശിക്ഷ ലഭിക്കും. പിഴയൊടുക്കേണ്ടി വരികയും ചെയ്യും.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കി വരികയാണ്. രാജ്യത്തെ റെയില്‍വേ ഗതാഗതം പൂര്‍ണമായി സ്തംഭിക്കും. ജനതാ കര്‍ഫ്യൂ സമയം കഴിഞ്ഞാലും തീവണ്ടികള്‍ ഒടില്ല. ഈ മാസം 31 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കാനാണ് റെയില്‍വെയുടെ തീരുമാനം. ഗുഡ്‌സ് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഇന്ന് മൂന്ന് പേര്‍ കൊറൊണ ബാധിച്ച മരിച്ചു. ഇതുവരെ രാജ്യത്ത് ഏഴ് പേരാണ് മരിച്ചത്.

ജനതാ കര്‍ഫ്യൂ ഒരാഴ്ച നീട്ടേണ്ടി വരും; 48 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗികള്‍ ഇരട്ടിയായി, അതിവേഗംജനതാ കര്‍ഫ്യൂ ഒരാഴ്ച നീട്ടേണ്ടി വരും; 48 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗികള്‍ ഇരട്ടിയായി, അതിവേഗം

ജനതാ കര്‍ഫ്യൂ ദിനത്തിന്റെ ഭാഗമായി ഞായറാഴ്ച 3000ത്തോളം സര്‍വീസുകളാണ് റെയില്‍വെ നിര്‍ത്തിവച്ചിരിക്കുന്നത്. റോഡ്, വ്യോമ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്. തീവണ്ടി യാത്ര വഴി കൊറോണ രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളും ഒഴിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് നിര്‍ത്തിയാല്‍ ഈ നടപടികള്‍ വേഗത്തിലാകും. ആളുകള്‍ റെയില്‍വെ സ്റ്റേഷനുകളിലും തീവണ്ടികളിലും എത്തുന്നത് രോഗം വ്യാപിക്കാനുള്ള സാധ്യതയാണ്.

റെയില്‍വെ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്ന് ജാര്‍ഖണ്ഡും പശ്ചിമ ബംഗാളും ആവശ്യപ്പെട്ടിരുന്നു. തീവണ്ടി യാത്രയിലൂടെ കൊറോണ വൈറസ് വ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. മുംബൈ-ജബല്‍പൂര്‍ ഗോള്‍ഡന്‍ എക്‌സ്പ്രസിലെ നാല് യാത്രക്കാര്‍ക്കും ആന്ധ്ര സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലെ എട്ട് പേര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു.

English summary
Section 144 imposed in Maharashtra, Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X