ശ്രീനഗറിൽ നിരോധനാജ്ഞ: ഇന്റർനെറ്റ്- കേബിൾ ടിവി ബന്ധം വിഛേദിച്ചു, പൊതുജന സഞ്ചാരത്തിന് വിലക്ക്!!
കശ്മീർ: ശ്രീനഗറിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവോടെ പൊതുജന സഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളും അടച്ചിട്ടും. ഏതെങ്കിലും തരത്തിലുള്ള യോഗങ്ങളോ റാലികളോ നടത്തുന്നതിനും ഉത്തരവ് പിൻവലിക്കുന്നതുവരെ വിലക്കുണ്ട്. ഞായറാഴ്ച അർധരാത്രിയാണ് ജമ്മു കശ്മീർ സർക്കാർ ശ്രീനഗർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആഗസ്ത് അഞ്ച് മുതൽ നിരോധനാജ്ഞ നിലവിൽ വന്നിട്ടുണ്ട്. ഞായാഴ്ച വൈകിട്ടോടെ തന്നെ ശ്രീനഗറിൽ മൊബൈൽ ഇന്റർനെറ്റും കേബിൾ ടിവി സർവീസും വിഛേദിച്ചിരുന്നു.
മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ നടക്കുന്നത്. പൊതുജനങ്ങൾക്ക് ഇറങ്ങി നടക്കുന്നതിനും നിയന്ത്രണമുണ്ട്. വിവിധ പ്രദേശങ്ങളിൽ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ. ഉത്തരവ് പിൻവലിക്കുന്നതുനരെ എല്ലാ വിദ്യാഭ്യാസ സ്ഥാനപങ്ങളും അടഞ്ഞുകിടക്കും.

ഞായറാഴ്ച അർധരാത്രിയോടെയാണ് ഗവർണർ സത്യപാൽ മാലിക് ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജമ്മുവിൽ മൊബൈൽ ഇന്റർനെറ്റ് സർവീസുകൾ വിഛേദിച്ചതായി ജമ്മു സോൺ ഐജി വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി സ്കൂളും കോളേജും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് ജമ്മു, ഉദ്ധംപൂർ ജില്ലകളുടെ ഡെപ്യൂട്ടി കമ്മീഷണർമാർ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ വഴി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications