കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം; 377-ാം വകുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധിപ്രഖ്യാപനം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ചരിത്ര വിധിക്ക് കാതോര്‍ത്ത് രാജ്യം | Oneindia Malayalam

ദില്ലി: ചരിത്രപരമായ ഒരു വിധിക്ക് കാതോര്‍ത്തിരിക്കുകയാണ് രാജ്യം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ സുപ്രിംകോടതിയുടെ ഭരണഘടാനാ ബെഞ്ച് ഇന്ന് വിധി പറയും. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പിനെതിരെ പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കി പൊതു താല്‍പര്യ ഹര്‍ജിയിലാണ് ഇന്ന് അന്തിമ തീരുമാനമുണ്ടാകുക.

ലിംഗഭേദമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസില്‍ വാദം തുടരുന്നതിനിടെ സുപ്രിംകോടതി പരാമര്‍ശം നടത്തിയിരുന്നു. ഐപിസി 377-ാം വകുപ്പ് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. 377-ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ പാര്‍ലമെന്റാണ് തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ഹര്‍ജിക്കാരെ എതിര്‍ത്തുകൊണ്ട് ക്രൈസ്തവ സംഘടനകള്‍ വാദിച്ചത്.

377-ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ ഭരണഘടന ബെഞ്ച് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം. 1861 ല്‍ ബ്രിട്ടീഷുകാരാണ് ഈ വകുപ്പ് നടപ്പില്‍ വരുത്തിയത്. 150 വര്‍ഷത്തിലധികം പഴക്കമുള്ള 377 -ാം വകുപ്പ് എടുത്ത് കളയണമെന്ന് നിയമകമ്മീഷന്റെ 172 -ാം റിപ്പോര്‍ട്ടും ശുപാര്‍ശ ചെയ്തിരുന്നു. സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കുന്ന പ്രഖ്യാപനങ്ങള്‍ രാജ്യാന്തരതലത്തില്‍ വന്‍ ശ്രദ്ധ നേടുമെന്നതിനാല്‍ ഇന്നത്തെ വിധിക്ക് വളരെ അധികം പ്രാധാന്യമാണുള്ളത്.

xipc-377

English summary
Section 377 verdict by SC today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X