കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക വായ്പ എഴുതിത്തള്ളൽ, പെൺകുട്ടികൾക്ക് സൌജന്യ വിദ്യാഭ്യാസം: മഹാരാഷ്ട്രയിലെ വാഗ്ധാനങ്ങൾ ഇങ്ങനെ..

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് വികാസ് അഘാഡി സഖ്യം അധികാരത്തിലേറുമ്പോൾ ജനങ്ങൾ ഉറ്റുനോക്കുന്നത് സർക്കാർ മുന്നോട്ടുവെക്കുന്ന വാഗ്ധാനങ്ങളാണ്. പ്രാദേശികരായ യുവാക്കൾക്ക് തൊഴിൽ സംവരണം, കർഷിക വായ്പ എഴുതിത്തള്ളൽ, പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൌജന്യ വിദ്യാഭ്യാസം, സബ്സിഡി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്യാന്റീനുകളും ക്ലിനിക്കുളും ലഭ്യമാക്കുക തുടങ്ങിയ വാഗ്ധാനങ്ങളാണ് ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യം പൊതു മിനിമം പരിപാടിയിൽ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങൾ.

രാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപിരാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപി

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് മഹാ വികാസ് അഘാഡി പൊതുമിനിമം പരിപാടി പുറത്തുവിടുന്നത്. സഖ്യത്തിന്റെ സെക്കുലർ സ്വഭാവത്തെ ഉയർത്തിപ്പിടിക്കുമെന്നാണ് പൊതുമിനിമം പരിപാടിയുടെ ആമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

congressshivsen

കർഷകർ, സ്ത്രീകൾ, വിദ്യാഭ്യാസം, ആരോഗ്യവും സാമൂഹിക നീതിയും, തൊഴിലില്ലായ്മ എന്നിങ്ങനെയുള്ള വിഷയങ്ങളെ പത്തോളം വിഭാഗങ്ങളാക്കി തിരിച്ചാണ് പൊതുമിനിമം പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിനായി രണ്ട് കോ ഓർഡിനേഷൻ കമ്മറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. ഇതിൽ ഒന്ന് സംസ്ഥാനത്തിനകത്തും രണ്ടാമത്തേത് സംസ്ഥാന ക്യാബിനറ്റികത്തുമാണ് കോ ഓർഡിനേഷൻ കമ്മറ്റികൾ പ്രവർത്തിക്കുക.

കാലാവസ്ഥാ വ്യതിയാനം മൂലവും വെള്ളപ്പൊക്കവും മൂലവും കഷ്ടതകൾ അനുഭവിക്കുന്നവർക്ക് അടിയന്തര സഹായം വിതരണം ചെയ്യുക. അടിയന്തരമായി കാർഷിക വായ്പ എഴുതിത്തള്ളുക. പ്രാദേശികരായ യുവാക്കൾക്ക് 80% ജോലി സംവരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് സൌജന്യ വിദ്യാഭ്യാസം. അംഗൺവാടി, ആശാ വർക്കർമാർക്കുള്ള ഹോണറേറിയം വർധിപ്പിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പലിശ രഹിത വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. താലൂക്ക് തലത്തിൽ ഒരു രൂപക്ക് ചികിത്സ ലഭ്യമാക്കൽ, പത്ത് രൂപക്ക് മികച്ച ഭക്ഷണം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളാണ് പൊതു മിനിമം പരിപാടിയിൽ ചൂണ്ടിക്കാണിക്കുന്നു.

English summary
Secular Govt, 80% Job Quota, One Rupee Clinics, Farm Relief: What Sena-NCP-Congress Promise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X