Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിക്കെതിരെ മതേതര കക്ഷികള്‍ ഒരുമിക്കണം: കാരാട്ട്

ദില്ലി: നരേന്ദ്രമോഡിക്കും ബി ജെ പിക്കും എതിരെ മതേതര കക്ഷികള്‍ ഒരുമിക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. വര്‍ഗീയ ശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ ഒന്നിക്കണമെന്നാണ് കാരാട്ട് പറയുന്നത്. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സി പി എം സെക്രട്ടറിയുടെ നിര്‍ദ്ദേശം.

കോണ്‍ഗ്രിനെ മതേതര കക്ഷിയായി പരിഗണിക്കുന്നു എങ്കിലും തല്‍ക്കാലം തല്‍ക്കാലം സഖ്യചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പെടുത്തിയിട്ടില്ല എന്നും കാരാട്ട് പറഞ്ഞു. 2004 പൊതുതിരഞ്ഞെടുപ്പിന് ശേഷം നാലുവര്‍ഷം ഇടതുകക്ഷികള്‍ യു പി എ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. 2008 ല്‍ ആണവകരാറിനെച്ചൊല്ലിയാണ് ഇടത് പാര്‍ട്ടികള്‍ യു പി എ വിട്ടത്.

prakash karat

ബി ജെ പിയെയും നരേന്ദ്രമോഡിയെയും അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനുള്ള സാധ്യത കൂടിയാണ് പ്രകാശ് കാരാട്ടിന്റഎ വാക്കുകളില്‍ തെളിയുന്നത്. വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ ഇടതുപാര്‍ട്ടികളുടെ സഹായം പരാമര്‍ശിച്ചുകൊണ്ട കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് കാരാട്ട് സമാനമായ കാര്യവുമായി രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും എസ് പി നേതാവുമായ മുലായം സിംഗ് യാദവ് മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളെ കാരാട്ട് തള്ളിക്കളഞ്ഞു. ഇത്തരത്തില്‍ യാതൊരു ധാരണയും ഇത് വരെ ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ സഖ്യത്തിലെത്തുന്ന കക്ഷികളില്‍ നിന്നും ഒരാള്‍ പ്രധാനമന്ത്രിയാകും. അതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+