കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതേതരത്വം ആഗോളതലത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന് ഭീഷണി ഉയര്‍ത്തുന്നു; യോഗി ആദിത്യനാഥ്

Google Oneindia Malayalam News

ദില്ലി: ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് അംഗീകാരം ലഭിക്കുന്നതിനുള്ള ഏറ്റവും വലിയ ഭീഷണി മതേതരത്വമാണെന്ന് ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ഇന്ത്യന്‍ പാരമ്പര്യം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്നതില്‍ ഏറ്റവും വലിയ തടസം മതേതരത്വമാണ്. അതിൽ നിന്ന് അകന്നുമാറി ശുദ്ധവും സാന്മാർഗികവും ആരോഗ്യകരവുമായ ഒരു ജീവിതം നമ്മൾ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാമായണം എൻസൈക്ലോപീഡിയയുടെ അവതരണ ചടങ്ങിലായിരുന്നു യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം.

"സ്വന്തം ലാഭത്തിനായി ആളുകളെ വഴിതെറ്റിക്കുകയും രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്നവരെ" ഒഴിവാക്കില്ലെന്നും അദ്ദേം പറഞ്ഞു. നിസ്സാര സാമുദായിക തർക്കങ്ങളിൽ ഏർപ്പെടുന്നതിലൂടെ രാജ്യത്തിന്റെ സ്വരച്ചേർച്ച നഷ്ടപ്പെടരുത്. തുച്ഛമായ തുകയ്ക്ക് ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകൾക്ക് തക്കതായ മറുപടി തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

yogi-adityanath

ചടങ്ങിയില്‍ അയോധ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഇ-ബുക്കായ ഗ്ലോബൽ എൻസൈക്ലോപീഡിയ ഓഫ് രാമായണത്തിന്റെ ആദ്യ പതിപ്പ് യോഗി ആദിത്യനാഥ് പുറത്തിറക്കി. രാമായണത്തിലെ സ്ഥലങ്ങളും ആളുകളും നിലവിൽ ഉണ്ടായിരുന്നതാണ്. ഇപ്പോഴും ചില ആളുകൾ രായോധ്യയിൽ രാമൻ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ, ചരിത്ര സത്യങ്ങൾ അവഗണിക്കാനാവില്ല. സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വെറും സങ്കല്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

തളിപ്പറമ്പ് പിടിക്കാന്‍ മുഹമ്മദ് എം ബ്ലാത്തൂരിനെ രംഗത്തിറക്കി കോണ്‍ഗ്രസ്; ആവേശം സുധാകരന്‍റെ ലീഡ്തളിപ്പറമ്പ് പിടിക്കാന്‍ മുഹമ്മദ് എം ബ്ലാത്തൂരിനെ രംഗത്തിറക്കി കോണ്‍ഗ്രസ്; ആവേശം സുധാകരന്‍റെ ലീഡ്

 ഏറ്റുമാനൂര്‍ ജോസഫിന് കൊടുത്തതിനെതിരെ ലതിക സുഭാഷ്, കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായി സഹകരിക്കില്ല ഏറ്റുമാനൂര്‍ ജോസഫിന് കൊടുത്തതിനെതിരെ ലതിക സുഭാഷ്, കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായി സഹകരിക്കില്ല

English summary
Secularism poses a threat to Indian heritage on global stage; Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X