കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ബെഡ് റൂം ജിഹാദികൾ!! കശ്മീരിൽ സൈനികർക്ക് വെല്ലുവിളി സോഷ്യൽ മീഡിയ!!

കശ്മീരിലോ കശ്മീരിന് പുറത്തോ നിന്ന് കമ്പ്യൂട്ടറുകളും ടാബ് ലറ്റുകളും സ്മാർട്ട്ഫോണുകളും ഉപയോഗിച്ച് ജിഹാദി പ്രവര്‍ത്തനങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് ബെഡ്റൂം ജിഹാദികളുടെ പണി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരർക്കെതിരെ പോരാടിക്കൊണ്ടിരുന്ന ഇന്ത്യൻ സൈന്യത്തിന് പുതിയ ദൗത്യം. കശ്മീരി യുവാക്കളെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി സ്വാധീനിക്കുന്ന ബെഡ്റൂം ജിഹാദികളാണ് സൈന്യത്തിന് കശ്മീരിൽ ഭീഷണിയാവുന്നത്. കശ്മീരില്‍ സാമുദായിക സംഘര്‍ഷം വ്യാപിപ്പിക്കുന്നതിനായി കശ്മീരിനകത്തുനിന്നും പുറത്തുനിന്നും പ്രവർത്തിക്കുന്നുണ്ടെന്നും സുരക്ഷാ സേനയുടേയും ഇന്‍റലിജന്‍സിന്റേയും കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

കശ്മീരിലോ കശ്മീരിന് പുറത്തോ നിന്ന് കമ്പ്യൂട്ടറുകളും ടാബ് ലറ്റുകളും സ്മാർട്ട്ഫോണുകളും ഉപയോഗിച്ച് ജിഹാദി പ്രവര്‍ത്തനങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് ബെഡ്റൂം ജിഹാദികളുടെ പണി. ജൂൺ 29ന് അമർനാഥ് തീർത്ഥാടനം ആരംഭിക്കാനിരിക്കെയാണ് സുരക്ഷാ സേന ബെഡ്റൂം ജിഹാദികള്‍ക്കെതിരെ വാളെടുത്തിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, എന്നിവയിലൂടെ കശ്മീര്‍ താഴ്വരയില്‍ സംഘർഷമുണ്ടാക്കുകയാണ് ബെഡ്റൂം ജിഹാദികളുടെ ലക്ഷ്യം.

അമര്‍നാഥ് യാത്രയ്ക്ക് സുരക്ഷ

അമര്‍നാഥ് യാത്രയ്ക്ക് സുരക്ഷ

വീടുകളിലും സൈബർ കഫേകളിലുമിരുന്ന് ജിഹാദി പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നുവെന്നാണ് പ്രത്യേകത. 40 ദിവസം നീണ്ടുനിൽക്കുന്ന അമർനാഥ് യാത്രയ്ക്കുള്ള സുരക്ഷാ ഭീഷണി ഇല്ലാതാക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ജൂൺ 29നാണ് 40 ദിവസം നീണ്ടുനിൽക്കുന്ന അമര്‍നാഥ് തീർത്ഥാടനം ആരംഭിക്കുന്നത്.

വാക്കുകൾ കൊണ്ടുള്ള യുദ്ധം

വാക്കുകൾ കൊണ്ടുള്ള യുദ്ധം

കശ്മീരിലെ യുവാക്കളെ ഭീകരവാദ പ്രവര്‍ടത്തനങ്ങളിലേയ്ക്ക് നയിക്കുന്നതിനായി ജിഹാദികള്‍ വാക്കുകൊണ്ട് നടത്തുന്ന പോരാട്ടമാണ് ബെഡ്റൂം ജിഹാദ്.
കശ്മീരിന്‍റെ ഭീകരലവിരുദ്ധ പോരാട്ടങ്ങള്‍ തടസ്സപ്പെടുത്താൻ ഭീകരർ അവലംബിച്ചുവരുന്ന ഒരുമാർഗ്ഗം കൂടിയാണിത്. നേരത്തെ ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലും സബ്സർ ഭട്ടിനെ സുരക്ഷാ സൈന്യം വധിച്ച വേളയിലും സൈന്യത്തിനെതിരെ ആയുധങ്ങളും കല്ലുകളുമായി രംഗത്തെത്തിറങ്ങിയതിന് പിന്നിൽ ഭീകരരാണെന്ന് നേരത്തെ തന്നെ ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു.

അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

ജമ്മു കശ്മീരിൽ വരും ദിവസങ്ങളിൽ അഭ്യൂഹങ്ങള്‍ പ്രചരിക്കുമെന്ന് സംസ്ഥാനത്തെ ഉന്നത തല ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നു. അധികൃതർ ഉണർന്നു പ്രവര്‍ത്തിയ്ക്കാന്‍ സമയമായെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴി ഇത്തരത്തിൽ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകൾ കശ്മീരില്‍ സാമുദായിക കലാപങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജമ്മു കശ്മീരില്‍ സോഷ്യൽ ചാറ്റ് ഗ്രൂപ്പുകള്‍ സജീവമാണെന്നും വിദേശത്തിരുന്നുവരെ നിയന്ത്രിക്കുന്ന ഭീകരർക്ക് താഴ്വരയിലെ സമാധാം ഇല്ലാതാക്കാൻ കഴിയുമെന്നും പോലീസ് പറയുന്നു.

സാമുദായിക സംഘര്‍ഷങ്ങള്‍

സാമുദായിക സംഘര്‍ഷങ്ങള്‍

കശ്മീര്‍ താഴ്വരയില്‍ സാമുദായിക സംഘർഷങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി ഓരോ മതങ്ങളെയും ലക്ഷ്യം വച്ച് വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. കശ്മീരിലെ രംഗ്യാദേവി എന്ന ഹിന്ദു ദേവിയുടെ ക്ഷേത്രത്തിന് സമീപത്തുള്ള തടാകത്തിന്‍റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ഈ ലക്ഷ്യം വച്ചാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തടാകത്തിലെ വെള്ളത്തിന്റെ നിറം കറുപ്പായി മാറിയെന്നായിരുന്നു അഭ്യൂഹം. എന്നാൽ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് സർക്കാര്‍ യഥാർത്ഥ ചിത്രങ്ങൾ പുറത്തുവിട്ടത് പ്രശ്നം നിയന്ത്രണവിധേയമാക്കാൻ സഹായിച്ചു.

സൈനിക ഓപ്പറേഷനെതിരെ

സൈനിക ഓപ്പറേഷനെതിരെ

കശ്മീരിൽ സൈനിക ഓപ്പറേഷനുകള്‍ തടസ്സപ്പെടുത്തി ഭീകരര്‍ക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുന്നതില്‍ ഇന്ത്യയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ജിഹാദികൾ അഡ്മിനായുള്ള സോഷ്യമീഡിയ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ ഇന്‍റലിജൻസ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബെഡ്റൂം ജിഹാദികളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള സൈന്യത്തിന്‍റെ ശ്രമം.

ഒളിപ്പോര് സോഷ്യമീഡിയയിൽ

ഒളിപ്പോര് സോഷ്യമീഡിയയിൽ

നേരിട്ട് രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് പകരം സുരക്ഷിതമായ ഇടങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നതാണ് ബെഡ്റൂം ജിഹാദികളുടെ പ്രവർത്തന രീതി. അമർനാഥ് യാത്രക്കിടെ ഭീകരസാന്നിധ്യം വര്‍ധിക്കുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സൈന്യം ജിഹാദികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളത്.

English summary
Security agencies gear up to fight 'bedroom jehadis' in Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X