കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്ഞാത ഡ്രോണ്‍ കണ്ടെന്ന് ഇന്‍ഡിഗോ പൈലറ്റ്; മുംബൈയില്‍ ജാഗ്രതാ നിര്‍ദ്ദേശം

മുംബൈയില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

  • By Sandra
Google Oneindia Malayalam News

മുംബൈ: അജ്ഞാത ഡ്രോണ്‍ കണ്ടെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ ജാഗ്രതാ നിര്‍ദ്ദേശം. മുംബൈ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഡ്രോണ്‍ കണ്ടെന്നായിരുന്നു ഇന്‍ഡിഗോ പൈലറ്റിന്റെ വെളിപ്പെടുത്തല്‍.

വൈകിട്ട് 5.55ന് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കുര്‍ള ഭാഗത്ത് വിമാനത്തിന് നൂറടി ഉയരത്തില്‍ വിമാനം കണ്ടുവെന്നാണ് സിഐഎസ്എഫ് കണ്‍ട്രോള്‍ റൂമാണ് എയര്‍പോര്‍ട്ട് പൊലീസിനെ വിവരമറിയിച്ചത്. പൈലറ്റ് ആശിഷ് രഞ്ജനായിരുന്നു ഡ്രോണ്‍ കണ്ടത്. നീലയും പിങ്കും കലര്‍ന്ന നിറത്തിലുള്ള ഡ്രോണാണ് താന്‍ കണ്ടതെന്ന് പിന്നീട് ആശിഷ് സ്ഥിരീകരിക്കുകയും ചെയ്തു.

indigo-airlines

സംഭവം എയര്‍പോര്‍ട്ട് പൊലീസില്‍ അറിയിച്ചതോടെ മുംബൈയില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്കല്‍ പൊലീസും മറ്റ് അന്വേഷണഏജന്‍സികളും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യ പാക് അധീന കശ്മീരില്‍ ഏഴ് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ഡ്രോണുകള്‍ക്കും പാരാ ഗ്ലൈഡറുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. പാക് ഭീകരര്‍ പാരാ ഗ്ലൈഡറുകള്‍ ഇന്ത്യ ആക്രമിച്ചേക്കുമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയത് ഭീതി പരത്തിയിട്ടുണ്ട്.

English summary
Security alert in Mumbai on Indigo pilot's report on suspecious drone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X