കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വിമാനങ്ങള്‍ ഭീകരര്‍ റാഞ്ചാന്‍ സാധ്യത..!! വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ..!

വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഭീകരര്‍ വിമാനം റാഞ്ചാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഭീകരര്‍ റാഞ്ചാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്രസര്‍ക്കാരിന്റെതാണ് മുന്നറിയിപ്പ്. ജയിലുകളിലുള്ള ഭീകരരുടെ മോചനം ലക്ഷ്യമിട്ടാണ് തീവ്രവാദ സംഘടനകള്‍ വിമാന റാഞ്ചലിന് തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യാന്തര വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

terrorist

സുരക്ഷയുടെ ഭാഗമായി ഈ മാസം മുപ്പത് വരെ സന്ദര്‍ശകരെ പൂര്‍ണമായും വിലക്കിയിരിക്കുകയാണ്. വിമാനത്തവളങ്ങളിലെ യാത്രക്കാരുടെ ബാഗുകല്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. രണ്ട് തവണ ബാഗുകള്‍ പരിശോധിക്കും. ദേഹപരിശോധനയും രണ്ട് വട്ടമെങ്കിലും നടത്തിയ ശേഷമേ യാത്രക്കാരെ വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കൂ.

flight

കൂടുതല്‍ സിഐഎസ്എഫ് കമാന്റോകളെയും ദ്രുതകര്‍മ്മസേനാംഗങ്ങളെയും വിമാനത്താവളങ്ങള്‍ക്ക് ചുറ്റും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമേ വ്യോമ സേന, കരസേന, പൊലീസ് വിഭാഗങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്ക് 13 കിലോമീറ്റര്‍ ചുറ്റളവിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

flight

കഴിഞ്ഞ ദിവസം പഞ്ചാബ് വഴി സൈനിക വേഷത്തില്‍ ഭീകരര്‍ നുഴഞ്ഞുകറിയതായി ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല റിപബ്ലിക് ദിനത്തിന്റെയും 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിവരങ്ങളുടെ കൂടെ പശ്ചാത്തലത്തില്‍ വിമാന റാഞ്ചല്‍ മുന്നറിയിപ്പ് സുരക്ഷാ സേനകള്‍ അതീവ ഗൗരവത്തിലാണ് കാണുന്നത്.

English summary
High security alert issued in Indian Airports due to Flight hijacking threat. Visitors are not allowed till January 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X