Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റിലെ സുരക്ഷാ വീഴ്ച; പ്രതികരിക്കാതെ അമിത് ഷാ, സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

ദില്ലി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ സർക്കാർ മൗനം തുടരുന്നതിൽ പ്രതിഷേധവുമായി പ്രതിപക്ഷം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ലോകസ്ഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഉച്ചയ്ക്ക് രണ്ട് വരെ പിരിഞ്ഞു.

സഭ നടപടികൾ ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷം വിഷയം ഉയർത്തിയിരുന്നു. സ്പീക്കറുടെ അടുത്തേക്ക് പ്ലക്കാര്‍ഡുകളുമായി എംപിമാര്‍ പാഞ്ഞടുത്തതോടെ വളരെ പെട്ടെന്ന് തന്നെ സഭ പിരിയുകയായിരുന്നു. പിന്നീട് വീണ്ടും സഭ ചേർന്നെങ്കിലും ആഭ്യന്തരമന്ത്രി പ്രതികരിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. അക്രമികള്‍ക്ക് പാസ് നല്‍കിയ മൈസൂരു എംപി പ്രതാപ് സിംഹയുടെ രാജി ആവശ്യപ്പെടണമെന്നും അംഗങ്ങൾ പറഞ്ഞു. പ്രതിഷേധം കനത്തതോടെ സഭ ഉച്ചയോടെ വീണ്ടും പിരിയുകയായിരുന്നു.

sabha1-

അതേസമയം പ്രതിഷേധം കടുപ്പിച്ച എംപിമാര്‍ പാര്‍ലമെന്‍റ് കവാടത്തിലും മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ ദിവസം സഭയിൽ നിന്നും പുറത്താക്കപ്പെട്ട എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രതിഷേധത്തിനെത്തിയിരുന്നു. സര്‍ക്കാരിന്‍റെ വീഴ്ച മറച്ചുവയക്കാനാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തതെന്ന് നേതാക്കൾ ആരോപിച്ചു. വിഷയം ഉറക്കെ സംസാരിച്ചതിനാണ് തങ്ങളെ സസ്പെന്റ് ചെയ്തതെന്നും കുറ്റവാളിയായ ബി ജെ പി എംപി ഇപ്പോഴും സ്വതന്ത്രനായി നടക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

'സസ്‌പെൻഷനും പുറത്താക്കലും ഈ സർക്കാരിന് പുതുമയുള്ള കാര്യമല്ല, കഴിഞ്ഞയാഴ്ച മഹുവ മൊയ്ത്രയെ പുറത്താക്കിയതാണ്. ഇപ്പോഴിതാ നുഴഞ്ഞുകയറ്റക്കാർക്ക് പാസ് നൽകിയ മൈസൂരിൽ നിന്നുള്ള ബി ജെ പി എം പി സ്വതന്ത്രമായി വിഹരിക്കുന്നു, ഒപ്പം ശബ്ദം ഉയർത്തിയതിന് എന്നെയും എന്റെ സഹപ്രവർത്തകരെയും സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും പാർലമെന്റിൽ സംസാരിക്കണമെന്നത് വളരെ ന്യായമായ ആവശ്യമാണ്', ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഒരാളായ ഹൈബി ഈഡൻ പറഞ്ഞു.

ഹൈബി ഈഡനെ കൂടാതെ കോൺഗ്രസ് എംപിമാരായ ടി എൻ പ്രതാപൻ, ജ്യോതിമണി, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, വി കെ ശ്രീകണ്ഠൻ, ബെന്നി ബഹനാൻ, മുഹമ്മദ് ജവൈദ്, മാണിക്കം ടാഗോർ,സിപിഎം എംപി പിആർ നടരാജൻ, ഡിഎംകെയിലെ കനിമൊഴി, എസ് വെങ്കിടേശൻ, സിപിഐയുടെ കെ സുബ്ബരായൻ എന്നിവരെയായിരുന്നു കഴിഞ്ഞ ദിവസം പുറത്താക്കിയത്. സഭാനടപടികൾ തടസപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു സസ്പെൻഷൻ. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രൈയിനെ രാജ്യസഭയിൽ നിന്നും പുറത്താക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+