കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ട്രാക്കിംഗ് വെബ്സൈറ്റിൽ സുരക്ഷാ വീഴ്ച: 80 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്ത്!!

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശ് സർക്കാരിന്റെ കൊവിഡ് ട്രാക്കിംഗ് വെബ്സൈറ്റിൽ സുരക്ഷാ വീഴ്ചകളുള്ളതായി റിപ്പോർട്ട്. ഇതോടെ വെബ്സൈറ്റിൽ സൂക്ഷിച്ചിരുന്ന 80 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ പുറത്തുവന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. യുപി സർക്കാരിന്റെ കൊവിഡ് നിരീക്ഷണ വെബ്സൈറ്റിന്റെ സുരക്ഷാ വീഴ്ചയെക്കുറിച്ചാണ് സുരക്ഷാ ഗവേഷകരായ നോം റോട്ടെം, റാൻ ലോക്കാർ എന്നിവർ വിപിഎൻ മെന്ററുമായി ചേർന്ന് കണ്ടെത്തിയിട്ടുള്ളത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം സിഇആർട്ടിയ്ക്ക് മുമ്പാകെ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെ സുരക്ഷാ വീഴ്ച പരിഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...അണ്‍ലോക്ക് കേരളം; കൂടുതല്‍ ഇളവുകള്‍; 14 ദിവസം നിരീക്ഷണം വേണ്ട, ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം...

നെക്സ്റ്റ് വെബ്ബ് റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് ഒന്നിനാണ് റോട്ടെം ലോക്കർ എന്നിവർ വെബ്സൈറ്റിലെ സുരക്ഷാ വീഴ്ച കണ്ടെത്തുന്നത്. ഇത് പിന്നീട് ആഗസ്റ്റ് ഒമ്പതിന് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. തുടർന്ന് സെപ്തംബർ പത്തിന് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സുരക്ഷാ വീഴ്ച ഹാക്കർമാർ ദുരുപയോഗം ചെയ്യുകയോ പരസ്യമായി വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വെബ്സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റർ ലോഗ് ഇന്നുമായി ബന്ധപ്പെട്ട ഡാറ്റാബേസിലാണ് തകരാറുകൾ ഉണ്ടായിരുന്നത്. ഇതോടെ ഹാക്കർമാർക്ക് ഡാഷ്ബോർഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനോ പരിഷ്കരിക്കാനോ രോഗികളുടെ വിവരങ്ങളിൽ മാറ്റം മാറ്റം വരുത്താനോ സാധിക്കുമായിരുന്നു. ഇന്ത്യയുടെ സൈബറിടത്തിൽ ചൈനീസ് കടന്നു കയറ്റം ശക്തമായ സാഹചര്യത്തിൽ സൈബർ ഇടത്തിൽ ഇന്ത്യ സൈബർ സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തമാക്കിയതിന് പിന്നാലെയാണ് ഈ സംഭവം.

cyber-attack1-

ഉത്തർപ്രദേശിന് പുറത്തുനിന്നുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച ഡാറ്റാബേസിലും സുരക്ഷാ വീഴ്ച പ്രകടമായിരുന്നു. ഇതിൽ പേര്, വിലാസം, ട്രാക്ക് ചെയ്യാവുന്ന തിയ്യതി, പരിശോധനാ ഫലം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ തിരിച്ചറിയാവുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്. 80 ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്. സുരക്ഷാ ഗവേഷകരുടെ കണ്ടെത്തലാണ് സംഭവത്തിൽ നിർണായകമായിത്തീർന്നത്. ഇതോടെ തന്നെ സുരക്ഷാ വീഴ്ചയും പരിഹരിച്ചിരുന്നു.

English summary
Security bugs identifies in UP's Covid tracking website, patched after interference of security reserchers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X