കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ!രണ്ട് ഭീകരരെ വധിച്ചു!! ആയുധങ്ങൾ പിടിച്ചെടുത്തു
കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. തീവ്രവാദികൾക്കായുള്ള തിരച്ചിൽ സൈന്യം അവസാനിപ്പിച്ചെന്നാണ് സൂചനകൾ
ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. തെക്കൻ കശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മൂന്ന് സൈനികർക്ക് പരുക്കേറ്റു. തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇനിയും ഭീകരർ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം.
മേഖലയിൽ തീവ്രവാദി സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ടുകളെ തുടർന്നായിരുന്നു തിരച്ചിൽ നടത്തിയത്. ഇതിനിടെ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.

കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. തീവ്രവാദികൾക്കായുള്ള തിരച്ചിൽ സൈന്യം അവസാനിപ്പിച്ചെന്നാണ് സൂചനകൾ. ലഷ്കർ ഇ തയിബ തീവ്രവാദിയായ അബു ദുജാനയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് കുൽഗാമിൽ സൈന്യം തിരച്ചിൽ നടത്തിയത്.
ചൊവ്വാഴ്ചയാണ് അബു ദുജാനയെയും കൂട്ടാളിയെയും പുൽവാമയിൽ വച്ച് സുരക്ഷാ സൈന്യം കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ വിഘടനവാദികളുടെ പ്രതിഷേധം കണക്കിലെടുത്ത് ശ്രീനഗറിന്റെ ചില ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ലഷ്കർ ഇ തയിബ കശ്മീർ മേധാവിയാണ് കൊല്ലപ്പെട്ട ദുജാന. ഇയാൾ പാകിസ്ഥാൻ പൗരനാണ്. ദക്ഷിണ കശ്മീരിൽ നടന്ന ഒട്ടേറെ ആക്രമണങ്ങൾക്ക് പിന്നിൽ ദുജാനയായിരുന്നു.












Click it and Unblock the Notifications