ഈ വര്‍ഷം ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടത് 75 ഭീകരര്‍, ഭൂരിഭാഗവും പാകിസ്ഥാനില്‍ നിന്നുള്ളവര്‍
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഇതുവരെ 75 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത് എന്ന് സൈന്യം. കൊല്ലപ്പെട്ട ഭീകരരില്‍ 60 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യ ടുഡേയോടായിരുന്നു സൈനിക വൃത്തങ്ങളുടെ പ്രതികരണം. പ്രദേശത്തെ നാല് യുവാക്കളെ മാത്രമേ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുള്ളൂ.
പാകിസ്ഥാന്‍ പിന്തുണയോടെയുള്ള തീവ്രവാദമാണിത് എന്നത് ഇതിനാല്‍ തന്നെവ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ അഞ്ച് ദിവസത്തിലും ഒരു ഭീകരനെ ഇന്ത്യന്‍ സുരക്ഷാ സേന ഇല്ലാതാക്കുന്നു. ഇതുവരെ കൊല്ലപ്പെട്ട 75 പേരില്‍ ഭൂരിഭാഗവും വിദേശ ഭീകരരായിരുന്നു എന്നും സൈന്യം അറിയിച്ചു. നിയന്ത്രണരേഖയിലും (എല്‍ഒസി) അന്താരാഷ്ട്ര അതിര്‍ത്തിയിലും (ഐബി) നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത് 17 ഭീകരരാണ്.

ഉള്‍പ്രദേശങ്ങളില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 26 ഭീകരരാണ്. വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണി തടയുന്നതില്‍ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുപ്രധാനമായ ചുവടുവെപ്പാണ് വെച്ചിരിക്കുന്നത് എന്നും സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട 42 പ്രാദേശികേതര ഭീകരരില്‍ ഭൂരിഭാഗവും ജമ്മു മേഖലയിലെ അഞ്ച് ജില്ലകളിലായ ജമ്മു, ഉധംപൂര്‍, കത്വ, ദോഡ, രജൗരി എന്നിവിടങ്ങളിലാണ്.
കശ്മീര്‍ താഴ്വരയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്വാര, കുല്‍ഗാം ജില്ലകളിലും വിദേശ ഭീകരരെ ഇല്ലാതാക്കി. വിദേശ ഭീകരരുടെ സാന്നിധ്യം നിരീക്ഷിക്കപ്പെട്ട ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളില്‍, ബാരാമുള്ളയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. ഇവിടെ നടന്ന ഒമ്പത് ഏറ്റുമുട്ടലുകളിലായി 14 പ്രാദേശിക ഇതര ഭീകരര്‍ കൊല്ലപ്പെട്ടു.
ബാരാമുള്ളയിലെ ഭൂരിഭാഗം വിദേശ ഭീകരരെയും ഉറി സെക്ടറിലെ സബൂര നല, മെയിന്‍ ഉറി സെക്ടര്‍, നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള കമല്‍കോട്ട് ഉറി, ഉള്‍പ്രദേശങ്ങളായ ചക് താപ്പര്‍ ക്രിരി, നൗപോറ, ഹാദിപോറ, സാഗിപോറ, വാട്ടര്‍ഗാം, രാജ്പോര്‍ സോപോര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് ഇല്ലാതാക്കിയത്. ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭീകരരുടെ സാന്നിധ്യത്തില്‍ ഗണ്യമായ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
പാകിസ്ഥാന്‍ ഭീകരര്‍ മേഖലയില്‍ സജീവമാണ് എന്നും എന്നാല്‍ പ്രാദേശിക ഭീകരസംഘം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു എന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2024 ല്‍ ജമ്മു കശ്മീരിലുടനീളം 60 ഭീകരാക്രമണങ്ങളിലായി 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉള്‍പ്പെടെ 122 പേര്‍ കൊല്ലപ്പെട്ടിരുന്നു എന്നാണ് കണക്ക്.












Click it and Unblock the Notifications