കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമയില്‍ വന്‍ സ്ഫോടനം നടത്താനുള്ള ഭീകരുടെ നീക്കം തകര്‍ത്ത് സൈന്യം; ദൃശ്യങ്ങള്‍ പുറത്ത് വിട്ടു

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബോംബ് സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി സുരക്ഷ സേന. 2019 ഫെബ്രുവരിയിലെ ഭീകരാക്രമണത്തിന് സമാനമായി സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമമാണ് സേന പരാജയപ്പെടുത്തി. വ്യാഴാഴ്ച രാവിലെ വ്യാജരജിസ്ട്രേഷനില്‍ ചെക് പോയിന്‍റിലെത്തിയ കാര്‍ നിര്‍ത്താന്‍ സുരക്ഷാ സേന സിഗ്നല്‍ നല്കിയെങ്കിലും ഭീകരര്‍ ഇത് ഗൗനിച്ചില്ല.

 വെടിയുതിര്‍ത്തു

വെടിയുതിര്‍ത്തു

സുരക്ഷ സേനയുടെ നിര്‍ദ്ദേശം ലംഘിച്ച ഡ്രൈവര്‍ കാറിന്‍റെ വേഗത വര്‍ധിപ്പിച്ച് ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് പോവാന്‍ ശ്രമിക്കുകയായിരുന്നെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കുന്നു. നിര്‍ത്താന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാറിനു നേരെ വെടിയുതിര്‍ത്തു. ഇതോടെ കാറില്‍ നിന്നിറങ്ങിയ ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ടു.

ഉഗ്രസ്ഫോടന ശേഷി

ഉഗ്രസ്ഫോടന ശേഷി

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്നും 20 കിലോയിലധികം വരുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള ഐഇഡി കണ്ടെടുത്തുതെന്ന് പൊലീസ്​ ഇൻസ്​പെക്​ടർ ജനറൽ വിജയ്​ കുമാർ പറഞ്ഞു. ഇത്തരമൊരു ആക്രമണത്തെ കുറിച്ച്​ ഇൻറലിജൻസിൽ നിന്ന്​​ നേരത്തെ വിവരം ലഭിച്ചതായും അതിനാൽ സുരക്ഷാ സേന കരുതിയിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍റലിജന്‍സ് മുന്നറിയിപ്പ്

ഇന്‍റലിജന്‍സ് മുന്നറിയിപ്പ്

വ്യാജറജിസ്ട്രേഷനുള്ള, ഒരു വെള്ള ഹ്യൂണ്ടായ് സാൻട്രോ കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ച് കൊണ്ടുവരുന്നുവെന്ന വിവരമായിരുന്നു ബുധനാഴ്ച ഇന്‍റലിജന്‍സ് സുരക്ഷ സേനയ്ക്ക് കൈമാറിയിത്. തുടര്‍ന്ന് സേന ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴാണ് ഇന്ന് പുലര്‍ച്ചയോടെ വാഹനം ചെക്ക് പോസ്റ്റില്‍ എത്തുന്നത്.

Recommended Video

cmsvideo
Major car-borne IED attack averted by security forces in J&Kashmir's Pulwama
കേടുപാടുകള്‍

കേടുപാടുകള്‍


ബോംബ്​ സ്​ക്വാഡ്​ സ്​ഥലത്തെത്തി കാറും സ്​ഫോടക വസ്​തുക്കളും നശിപ്പിച്ചു. ചെക്ക് പോസ്റ്റില്‍ നിന്നും കാര്‍ മാറ്റൊരിടത്തേക്ക് മാറ്റി ഐഇഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കുകയായിരുന്നു. ഉഗ്ര സ്​ഫോടനത്തിൽ പ്രദേശത്തെ ചില വീടുകൾക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സൈന്യവും പൊലീസ്,​ അർധ-സൈനിക വിഭാഗങ്ങളും ചേർന്നുള്ള സംയുക്​ത നീക്കത്തിലാണ്​ ആക്രമണം പരാജയപ്പെടുത്തിയതെന്ന് വിജയകുമാര്‍ പറഞ്ഞു.

ദൃശ്യങ്ങള്‍

2019 ഫെബ്രുവരി 14ന് പുൽവാമയിൽ ഭീകരര്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ 40 സിആർപിഎഫ്​ ജീവനക്കാര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. ഇതിന് പകരമായിട്ടായിരുന്നു ഇന്ത്യ പാകിസ്ഥാനിലെ ജയ്ഷെ മുഹമ്മദ് ക്യാമ്പ് അതിർത്തി കടന്ന് പോയി ആക്രമിച്ച് തകർത്തത്.

 ഇന്ത്യയുടെ നെഞ്ച് തകർത്ത് ഈ കുഞ്ഞ്! അമ്മ വിശന്ന് മരിച്ചതറിയാതെ 2വയസ്സുകാരൻ, എഴുന്നേൽപ്പിക്കാൻ ശ്രമം! ഇന്ത്യയുടെ നെഞ്ച് തകർത്ത് ഈ കുഞ്ഞ്! അമ്മ വിശന്ന് മരിച്ചതറിയാതെ 2വയസ്സുകാരൻ, എഴുന്നേൽപ്പിക്കാൻ ശ്രമം!

 56 ലക്ഷം കടന്ന് കോവിഡ് രോഗികൾ; ജീവൻ നഷ്ടമായത് 654983 പേർക്ക്, ഇന്ത്യയിൽ മാത്രം 4337 56 ലക്ഷം കടന്ന് കോവിഡ് രോഗികൾ; ജീവൻ നഷ്ടമായത് 654983 പേർക്ക്, ഇന്ത്യയിൽ മാത്രം 4337

English summary
Security forces in Pulwama averted major IED blast in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X