കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളെന്ന് കരുതിയാണ് വെടിയുതിര്‍ത്തത്; നാഗാലാന്റിലെ അക്രമണത്തില്‍ ഖേദ പ്രകടനവുമായി അമിത്ഷാ

Google Oneindia Malayalam News

ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ സൈന്യം ഗ്രാമീണരെ വെടിവെച്ച്‌കൊന്ന സംഭവത്തില്‍ ഖേദ പ്രകടനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണെന്ന് അമിത് ഷാ സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിവെപ്പിന് നിര്‍ബന്ധിതരായതെന്ന് അമിത് ഷാ വിശദീകരിച്ചു.

'ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെ രാഷ്ട്രീയം തടസപ്പെടുത്തിയിട്ടില്ല'; പുതിയ സംരഭത്തെ കുറിച്ച് ഷോണ്‍'ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെ രാഷ്ട്രീയം തടസപ്പെടുത്തിയിട്ടില്ല'; പുതിയ സംരഭത്തെ കുറിച്ച് ഷോണ്‍

സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ സംഭവിക്കരുതെന്ന് എല്ലാ സുരക്ഷാ ഏജന്‍സികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1

ഡിസംബര്‍ നാലിന് ഓട്ടിങ്ങില്‍ തീവ്രവാദികളുടെ നീക്കത്തെ കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 21 കമാന്‍ഡോകള്‍ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെ എത്തി. നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ട് പോയി. തുടര്‍ന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനാല്‍ അതില്‍ തീവ്രവാദികളായിരിക്കുമെന്ന് കരുതിയാണ് വെടിയുതിര്‍ത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

ലീഗിന്റെ ആശയം ജമാഅത്തെ ഇസ്ലാമിയുടേത്; പള്ളികളില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം തെളിവെന്ന് കോടിയേരിലീഗിന്റെ ആശയം ജമാഅത്തെ ഇസ്ലാമിയുടേത്; പള്ളികളില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം തെളിവെന്ന് കോടിയേരി

2

വാഹനത്തിലുണ്ടായിരുന്ന എട്ട് പേരില്‍ ആറുപേര്‍ മരിച്ചുവെന്നും വാഹനത്തിലുണ്ടായിരുന്നത് തീവ്രവാദികളല്ലെന്നും അബദ്ധം പറ്റിയതായി പിന്നീടാണ് സൈന്യത്തിന് ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ രണ്ടു പേരെ സൈന്യം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഈ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് ഗ്രാമീണര്‍ സൈനിക കേന്ദ്രം വളയുകയും രണ്ടു വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സൈന്യത്തിന് നേരെ ആക്രമണവുമുണ്ടായിയെന്നും അമിത്ഷാ പറഞ്ഞു.

3

ഗ്രാമീണരുടെ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വയരക്ഷയ്ക്കും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സുരക്ഷാ സേനയ്ക്ക് വെടിയുതിര്‍ക്കേണ്ടി വരികയായിരുന്നു. ഇത് ഏഴ് സാധാരണക്കാരുടെ മരണത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളും പോലീസും ശ്രമിക്കുകയാണെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും തിങ്കളാഴ്ച നാഗാലാന്‍ഡ് ഡിജിപി സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ കൂട്ടുപിടിച്ച് പൂവച്ചലില്‍ സിപിഎം ഭരണം വീഴ്ത്തി യുഡിഎഫ്: വിമർശനം ശക്തംബിജെപിയെ കൂട്ടുപിടിച്ച് പൂവച്ചലില്‍ സിപിഎം ഭരണം വീഴ്ത്തി യുഡിഎഫ്: വിമർശനം ശക്തം

4

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സംസ്ഥാന ക്രൈം ബ്യൂറോയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. സംഭവത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരം 250 ഓളം പേരടങ്ങുന്ന ജനക്കൂട്ടം മോണ്‍സിറ്റിയിലെ അസം റൈഫിള്‍സ് താവളം നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തിരുന്നുവെന്നും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അസംറൈഫിള്‍സ് ജവാന്മാര്‍ വെടിയുതിര്‍ത്തിരുന്നുവെന്നും ഇതില്‍ ഒരു സാധാരണക്കാരന്‍ കൂടി കൊല്ലപ്പെടാന്‍ കാരണമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Recommended Video

cmsvideo
India- Russia arms deal signed | Oneindia Malayalam
5

സംഭവത്തില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉന്നതതല അന്വേഷണം നടക്കുകയാണെന്നും നിയമപരമായി പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ശേഷം നാഗാലാന്റ് മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും ബന്ധപ്പെട്ടിരുന്നുവെന്നും സ്ഥിതിഗതികള്‍ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാഗാലാന്റില് ഗ്രാമീണരെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ സംഭവത്തെ അപലപിക്കുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗാലാന്റില്‍ ഗ്രാമീണരെ തീവ്രവാദികളാണെന്ന് കരുതി സൈന്യം വെടിവെച്ചത്. തുടര്‍ച്ചായി അങ്ങോട്ടുമിങ്ങോട്ടും നടന്ന അക്രമണത്തില്‍ നിരവധി ഗ്രാമീണരും ഒരു സൈനികനും കൊല്ലപ്പെട്ടു. സൈന്യത്തിനെതിരെ പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് തലസ്ഥാനമായ കൊഹിമയില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തിയിരുന്നു.

ആശുപത്രി തെരഞ്ഞെടുപ്പ് മുന്നറിയിപ്പാണ്; ദിവാകരന് എന്ത് ആരോപണവും ഉന്നയിക്കാം: കെ സുധാകരന്‍ആശുപത്രി തെരഞ്ഞെടുപ്പ് മുന്നറിയിപ്പാണ്; ദിവാകരന് എന്ത് ആരോപണവും ഉന്നയിക്കാം: കെ സുധാകരന്‍

English summary
Security forces open fire on villagers in Nagaland; Amit Shah expressed regret
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X