കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യാന്വേഷണ മുന്നറിയിപ്പ്; പത്താന്‍കോട്ട് വ്യോമസേന താവള സുരക്ഷ ശക്തമാക്കി

Google Oneindia Malayalam News

ജമ്മു: പത്താന്‍കോട്ട് വ്യോമസേനതാവളത്തില്‍ സുരക്ഷ ശക്തമാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ വെടിവെപ്പ് നടത്താനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് സംബനധിച്ച വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ജനുവരി രണ്ടിനാണ് തീവ്രവാദികള്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് സുരക്ഷ ഉദ്യോഗസ്ഥരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

Army

ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരങ്ങളാണ് പത്താന്‍കോട്ട് വ്യമസേന താവളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കാരണമായത്. സൈന്യത്തിനും ബിഎസ്എഫിനുമൊപ്പം പഞ്ചാബ് പോലീസും ചേര്‍ന്ന് അഞ്ച് മണിക്കൂറോളം നീണ്ട ജെയിന്റ് ഫഌഗ് മാര്‍ച്ച് നടത്തി. അതിര്‍ത്തി ഗ്രാമവാസികളുടെ മനോധൈര്യം വര്‍ദ്ധിപ്പിക്കാനാണ് സംയുക്ത ഫഌഗ് മാര്‍ച്ച് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

English summary
Following intelligence inputs, security has been beefed up and shoot at sight orders issued at the Air Force Station in Pathankot on Thursday. A senior police official said security agencies had received "credible intelligence inputs" following which they had put up the posters declaring shoot at sight orders on the peripheral walls of the station.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X