അകത്തായാലും പണി ഉടനെ വരും, ഗുർമീതിൻരെ ഹിറ്റ് ലിസ്റ്റിൽ മാധ്യമപ്രവർത്തകരും, ഭീഷണി കത്ത്
അറു വർഷത്തോളം ദേരയിൽ അന്തേവാസിയായിരുന്നു ഗുർദാസ് സിങ് ടൂർ. ഇദ്ദേഹത്തിനെ കൂടാതെ മാധ്യമപ്രവർത്തകർക്കുമെതിരേയും കത്തിൽ പരാമർശമുണ്ട്.
ചണ്ഡീഗഡ്: ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിനെതിരെ ആരോപണം ഉന്നയിച്ച ദേരയിലെ മുൻ സന്ന്യാസിക്ക് വധഭീഷണി. ഖുർബാനി ഗാങ് എന്ന സംഘടനയുടെ പേരിൽ മാധ്യമങ്ങൾക്കാണ് ഇത്തരത്തിലുള്ള കത്ത് ലഭിച്ചത്. അറു വർഷത്തോളം ദേരയിൽ അന്തേവാസിയായിരുന്നു ഗുർദാസ് സിങ് ടൂർ. ഇദ്ദേഹത്തിനെ കൂടാതെ മാധ്യമപ്രവർത്തകർക്കുമെതിരേയും കത്തിൽ പരാമർശമുണ്ട്.
ഗുർമീത് കുറ്റക്കാരനാണെന്നുള്ള വിധി വന്ന ദിവസം ഗുർദാസിന്റെ വീടിനു നേരെ ആക്രമമുണ്ടായി. വീടിലെ സിസിടിവി ക്യാമറകൾ ഒരു സംഘം നശിപ്പിച്ചിരുന്നു.രണ്ടു ദിവസത്തെ സംഭവങ്ങളും കാണിച്ച് ഇദ്ദേഹം പോലീസ് പരാതി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഗുർദാസ് സിങിന് പോലീസ് സുരക്ഷശക്തമാക്കിയിട്ടുണ്ട്.

ഗുർമീതിനും വളർത്തു മകൾ ഹണീപ്രീതിനും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന് മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത ആരോപിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നു ഹണിപ്രീതിന്റെ ബന്ധു വിനയ് തനേജ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പിടിയിലായയ ഗുർമീതിൻരെ അനുയായി ഹണീപ്രീതിനെ കുറിച്ച് വിവരങ്ങൾ നൽകിയിരുന്നു. അതിൻരെ അടിസ്ഥാനത്തിൽ ഹണിപ്രീതിനായി രാജസ്ഥാനിലെ ആറു സ്ഥലങ്ങളിൽ ഹരിയാന പൊലീസ് പരിശോധന നടത്തി. എന്നാൽ പ്രത്യേകിച്ചു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. എന്നാൽ ഹണീപ്രീത് കീഴടങ്ങിയേക്കുമെന്നുള്ള സൂചനകളുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications