കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കണ്ണന്താനം! സ്വന്തം കാറോടിച്ച് ഓഫീസിലെത്തി, അകത്തേക്ക് വിടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ...

അര മണിക്കൂർ കൊണ്ട് ശബരിമല ചവിട്ടിയതും, വിമാനത്താവളത്തിൽ വനിതാ ഡോക്ടർ കയർത്ത് സംസാരിച്ചതുമെല്ലാം ട്രോളന്മാർ ശരിക്ക് ആഘോഷിക്കുകയും ചെയ്തു.

  • By Desk
Google Oneindia Malayalam News

ദില്ലി: ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. അദ്ദേഹം എന്തുപറഞ്ഞാലും അതിനെക്കുറിച്ച് ട്രോളിറങ്ങിയോ എന്നാണ് മലയാളികൾ അന്വേഷിക്കുന്നതും. അര മണിക്കൂർ കൊണ്ട് ശബരിമല ചവിട്ടിയതും, വിമാനത്താവളത്തിൽ വനിതാ ഡോക്ടർ കയർത്ത് സംസാരിച്ചതുമെല്ലാം ട്രോളന്മാർ ശരിക്ക് ആഘോഷിക്കുകയും ചെയ്തു.

ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി, മലയാളത്തിന്റെ അഭിമാനമായി ടേക്ക് ഓഫ്....ഗോവ രാജ്യാന്തര ചലച്ചിത്രമേള; പാർവതി മികച്ച നടി, മലയാളത്തിന്റെ അഭിമാനമായി ടേക്ക് ഓഫ്....

ജോലിക്ക് കയറാതെ അവധിയിൽ പോയി! കലക്ടർ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി...ജോലിക്ക് കയറാതെ അവധിയിൽ പോയി! കലക്ടർ ബ്രോ ഇനി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി...

അതിനിടെയാണ് ദില്ലിയിൽ നിന്ന് അൽഫോൺസ് കണ്ണന്താനത്തെക്കുറിച്ച് പുതിയ വാർത്ത വന്നിരിക്കുന്നത്. സ്വന്തം കാർ ഓടിച്ച് ട്രാൻസ്പോർട്ട് ഭവനിലെ ഓഫീസിലെത്തിയ കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെന്നാണ് വാർത്ത. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നത്രേ സംഭവം.

സ്വയം ഡ്രൈവ് ചെയ്ത്...

സ്വയം ഡ്രൈവ് ചെയ്ത്...

സ്വന്തം കാറോടിച്ച് ഓഫീസിലെത്തിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞുവെച്ചത്. അദ്ദേഹത്തിന്റെ വാഹനത്തിൽ ഔദ്യോഗിക സ്റ്റിക്കറില്ലാത്തതും, സർക്കാർ വാഹനമല്ലാത്തുമാണ് മന്ത്രിയെ തടയാനുണ്ടായ കാരണം. നവംബർ 26 ഞായറാഴ്ചയായിരുന്നു സംഭവം.

 സിഐഎസ്എഫ്...

സിഐഎസ്എഫ്...

ദില്ലി പാർലമെന്റ് ഓഫീസിന് സമീപത്തെ ട്രാൻസ്പോർട്ട് ഭവനിലെ ഓഫീസിലേക്കാണ് മന്ത്രി കാറോടിച്ച് വന്നത്. എന്നാൽ മന്ത്രിയെ പ്രവേശന കവാടത്തിൽ വച്ച് തന്നെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞു. ആരാ, എന്തിനു വന്നു തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച സുരക്ഷാ ഉദ്യോഗസ്ഥർ, പാസുണ്ടെങ്കിൽ മാത്രമേ അകത്തേക്ക് കടത്തിവിടൂവെന്നും വ്യക്തമാക്കി.

അഭിനന്ദനവും....

അഭിനന്ദനവും....

പ്രവേശന കവാടത്തിൽ വച്ച് തന്നെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറിയില്ല. പകരം, സമാധാനത്തോടെ വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് കാര്യങ്ങൾ ഉറപ്പുവരുത്തിയ ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ മന്ത്രിയെ കടത്തിവിട്ടത്. അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രതയെ അഭിനന്ദിക്കാനും കണ്ണന്താനം മറന്നില്ല. ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ശേഷമാണ് അദ്ദേഹം അകത്തേക്ക് കടന്നത്.

അൽഫോൺസ് കണ്ണന്താനം...

അൽഫോൺസ് കണ്ണന്താനം...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭാ പുന:സംഘടനയിലാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അൽഫോൺസ് കണ്ണന്താനത്തിന് നറുക്കുവീണത്. നിലവിൽ വിനോദസഞ്ചാര വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് അദ്ദേഹം. കഴിഞ്ഞദിവസമാണ് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയായി അൽഫോൺസ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്.

English summary
security officers blocked alphons kannanthanam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X