കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: രണ്ട് സൈനികരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബാരാമുള്ള ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. സുരക്ഷാ സേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സുരക്ഷാസേനയുടെ വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.

 ഇന്ത്യയില്‍ ഇല്ലെങ്കിലും ദാവൂദ് മരുമകന്റെ വിവാഹത്തിനെത്തും, ദാ ഇങ്ങനെ ഇന്ത്യയില്‍ ഇല്ലെങ്കിലും ദാവൂദ് മരുമകന്റെ വിവാഹത്തിനെത്തും, ദാ ഇങ്ങനെ

ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ബാരാമുള്ളയിലെ ഖ്വാജാ ബാഗിലായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ആക്രമികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

terror-attack

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ ആഗസ്ത് 14ന് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ആഗസ്ത് 13ന് പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 11 അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെ ഒരാഴ്ചക്കിടെ പ്രകോപനമില്ലാതെ പാകിസ്താന്റെ ഭാഗത്തുനിന്നുള്ള മൂന്നാമത്തെ ആക്രമണമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായിട്ടുള്ളത്.

English summary
Two security officers and and a police officer killed in Kashmir in ambush attack by terrorist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X