നരേന്ദ്രമോദിയുടെ സുരക്ഷാ ചുമതലക്ക് കൊവീഡ് ഭേദമായ 150 പൊലീസുകാര്‍; അയോധ്യയിലെത്തി
അയോധ്യ: രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള ദുര്‍ഘട സാഹചര്യം നിലനില്ക്കുന്നതില് വലിയ സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ന് രണ്ട് വരെയാണ് അയോധ്യയില്‍ ചടങ്ങ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ അയോധ്യയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാ വലയം ഒരുക്കുന്നത് കൊവിഡ് മുക്തരായ 150 പൊലീസുകാരാണെന്നാണ് റിപ്പോര്‍ട്ട്.

കനത്ത സുരക്ഷ
അയോധ്യയില്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍, ചടങ്ങുകള്‍ക്ക് നേതൃത്വം നല്കുന്ന സംഘത്തിലെ പുരോഹിതര്‍, സുരക്ഷാ ചുമതലകളില്‍ നിയോഗിച്ച പൊലീസുകാര്‍ തുടങ്ങി നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

കൊവിഡ് മുക്തരായവര്‍
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അയോധ്യയില്‍ സുരക്ഷ കര്‍ശനമാക്കിയത്. നരേന്ദ്രമോദിയുടെ സുരക്ഷക്കായി ചുമതലപ്പെടുത്തിയത് കൊവിഡ് മുക്തരായ 150 പൊലീസുകാരെയാണ്. കൊവിഡ് മുക്തരായവരുടെ ശരീരത്തില്‍ ആന്റി ബോഡികള്ഡ ഉള്ളതിനാലാണ് ഇവരെ ചുമതലപ്പെടുത്തിയത്.

സുരക്ഷാ ചുമതല
പൊലീസുകാരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ കൊവിഡ് പടരാനുള്ള സാധ്യതയില്ല. ഏതാനും മാസങ്ങള്‍ കൊവിഡ് രോഗം പിടിപെടുന്നതില്‍ നിന്നും ഇവര്‍ മുക്തരായിരിക്കുമെന്നുമാണ് വിദഗ്ധരുടെ പക്ഷം. ഈ കാരണത്താലാണ് ഇവരെ സുരക്ഷാ ചുമതലയില്‍ നിയോഗിച്ചിരിക്കുന്നത്.
Recommended Video

മൂന്ന് മണിക്കൂര്‍
നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇവര്‍ ഉണ്ടാവും. അയോധ്യയില്‍ മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. സുരക്ഷാ ചുമതലയിലുള്ള ഭൂരിപക്ഷം പൊലീസുകാരും ലഖ്നൗവില്‍ നിന്നുള്ളവരാണ്.

കൊവിഡ് പരിശോധന
ഈ 150 പൊലീസുകാര്‍ക്ക് പുറമെ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായ 400 ഓളം ഉദ്യോഗസ്ഥരും സുരക്ഷാ ഡ്യൂട്ടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 175 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി അടക്കം 5 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം.

108 ദിവസങ്ങള്‍ക്ക് മുമ്പ്
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യുപി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം വേദി പങ്കിടുക. ഭൂമി പൂജക്ക് 108 ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ പൂജാവിധികള്‍ ആരംഭിച്ചിരുന്നു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications