കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ സുരക്ഷാ ചുമതലക്ക് കൊവീഡ് ഭേദമായ 150 പൊലീസുകാര്‍; അയോധ്യയിലെത്തി

Google Oneindia Malayalam News

അയോധ്യ: രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തിയിരിക്കുകയാണ്. കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള ദുര്‍ഘട സാഹചര്യം നിലനില്‍ക്കുന്നതില്‍ വലിയ സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ന് രണ്ട് വരെയാണ് അയോധ്യയില്‍ ചടങ്ങ് നീണ്ടുനില്‍ക്കുന്നത്. എന്നാല്‍ അയോധ്യയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാ വലയം ഒരുക്കുന്നത് കൊവിഡ് മുക്തരായ 150 പൊലീസുകാരാണെന്നാണ് റിപ്പോര്‍ട്ട്.

സ്വപ്നയെ വിളിച്ചത് ആ മാധ്യമ പ്രവര്‍ത്തകന്‍? ബിജെപിയെ സഹായിക്കാന്‍ മുമ്പ് ആവശ്യപ്പെട്ടുവെന്നും മൊഴിസ്വപ്നയെ വിളിച്ചത് ആ മാധ്യമ പ്രവര്‍ത്തകന്‍? ബിജെപിയെ സഹായിക്കാന്‍ മുമ്പ് ആവശ്യപ്പെട്ടുവെന്നും മൊഴി

കനത്ത സുരക്ഷ

കനത്ത സുരക്ഷ

അയോധ്യയില്‍ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘത്തിലെ പുരോഹിതര്‍, സുരക്ഷാ ചുമതലകളില്‍ നിയോഗിച്ച പൊലീസുകാര്‍ തുടങ്ങി നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.

 കൊവിഡ് മുക്തരായവര്‍

കൊവിഡ് മുക്തരായവര്‍

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അയോധ്യയില്‍ സുരക്ഷ കര്‍ശനമാക്കിയത്. നരേന്ദ്രമോദിയുടെ സുരക്ഷക്കായി ചുമതലപ്പെടുത്തിയത് കൊവിഡ് മുക്തരായ 150 പൊലീസുകാരെയാണ്. കൊവിഡ് മുക്തരായവരുടെ ശരീരത്തില്‍ ആന്റി ബോഡികള്‍ഡ ഉള്ളതിനാലാണ് ഇവരെ ചുമതലപ്പെടുത്തിയത്.

 സുരക്ഷാ ചുമതല

സുരക്ഷാ ചുമതല

പൊലീസുകാരുടെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ കൊവിഡ് പടരാനുള്ള സാധ്യതയില്ല. ഏതാനും മാസങ്ങള്‍ കൊവിഡ് രോഗം പിടിപെടുന്നതില്‍ നിന്നും ഇവര്‍ മുക്തരായിരിക്കുമെന്നുമാണ് വിദഗ്ധരുടെ പക്ഷം. ഈ കാരണത്താലാണ് ഇവരെ സുരക്ഷാ ചുമതലയില്‍ നിയോഗിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Ramakshetra is a betrayal for indian muslims | Oneindia Malayalam
മൂന്ന് മണിക്കൂര്‍

മൂന്ന് മണിക്കൂര്‍

നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇവര്‍ ഉണ്ടാവും. അയോധ്യയില്‍ മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. സുരക്ഷാ ചുമതലയിലുള്ള ഭൂരിപക്ഷം പൊലീസുകാരും ലഖ്‌നൗവില്‍ നിന്നുള്ളവരാണ്.

 കൊവിഡ് പരിശോധന

കൊവിഡ് പരിശോധന

ഈ 150 പൊലീസുകാര്‍ക്ക് പുറമെ 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായ 400 ഓളം ഉദ്യോഗസ്ഥരും സുരക്ഷാ ഡ്യൂട്ടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 175 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി അടക്കം 5 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം.

 108 ദിവസങ്ങള്‍ക്ക് മുമ്പ്

108 ദിവസങ്ങള്‍ക്ക് മുമ്പ്

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യുപി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം വേദി പങ്കിടുക. ഭൂമി പൂജക്ക് 108 ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവിടെ പൂജാവിധികള്‍ ആരംഭിച്ചിരുന്നു.

English summary
Security Ring For PM Modi In Ayodhya Will Be Carried Out By 150 Policemen's Recovered From Covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X