കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉടന്‍ കശ്മീര്‍ വിടണം: അമര്‍നാഥ് തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കര്‍ശന നിര്‍ദേശം

Array

Google Oneindia Malayalam News

Recommended Video

cmsvideo
കശ്മീരില്‍ എന്തിന് കൂടുതല്‍ സേനകൾ?

ശ്രീനഗര്‍: അമര്‍നാഥ് യാത്ര തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജമ്മുകശ്മീര്‍ വിടാന്‍ നിര്‍ദേശം. കശ്മീര്‍ താഴ്വരയിലെ താമസം വെട്ടിച്ചുരുക്കി എത്രയും പെട്ടെന്ന് തിരിച്ചുപോകാനുള്ള നിര്‍ദേശമാണ് കശ്മീര്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കശ്മീരില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നിര്‍ദേശം. അമര്‍നാഥ് യാത്ര ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച ഏറ്റവും പുതിയ വിവരം. കശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടേയും സുരക്ഷ മുഖ്യമാണ്. കശ്മീര്‍ താഴ്വരയില്‍ താമസിക്കുന്നത് വെട്ടിച്ചുരുക്കി എത്രയും പെട്ടെന്ന് തിരിച്ചുപോകണമെന്നാണ് കശ്മീര്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

ആഗോള ജിഡിപി റാങ്കില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ട് സ്ഥാനം പിറകോട്ട്, ഒന്നാമത് അമേരിക്ക തന്നെആഗോള ജിഡിപി റാങ്കില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; രണ്ട് സ്ഥാനം പിറകോട്ട്, ഒന്നാമത് അമേരിക്ക തന്നെ

സൈന്യവും പോലീസും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. അമര്‍നാഥ് യാത്ര തടസ്സപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ ഭീകരാക്രമണ ഭീഷണി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നിര്‍മിച്ച ലാന്‍ഡ് മൈനും ടെലിസ്കോപ്പ് ഉള്‍പ്പെട്ട എം24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.

 വാര്‍ത്താ സമ്മേളനത്തില്‍

വാര്‍ത്താ സമ്മേളനത്തില്‍


സൈന്യവും പോലീസും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് കശ്മീരില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. അമര്‍നാഥ് യാത്ര തടസ്സപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ ശ്രമിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ ഭീകരാക്രമണ ഭീഷണി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നിര്‍മിച്ച ലാന്‍ഡ് മൈനും ടെലിസ്കോപ്പ് ഉള്‍പ്പെട്ട എം24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.

 അമര്‍നാഥ് യാത്രയുടെ വഴി

അമര്‍നാഥ് യാത്രയുടെ വഴി

അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള റൂട്ട് മൂന്ന് ദിവസമായി ശുചീകരിച്ച് വരികയാണ്. സംഭവത്തില്‍ പാകിസ്താന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന മൈനുകളും സ്ഫോടക വസ്തുുക്കളും കണ്ടെടുത്തിട്ടുണ്ട്. അമര്‍നാഥ് യാത്രയ്ക്കുള്ള റൂട്ടില്‍ നിന്ന് ക്രൂഡ് ബോംബുകളും ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. ഇപ്പോഴും പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തിവരികയാണ്. ഇന്ത്യയില്‍ സമാധാനം തടസ്സപ്പെടുത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും ലെഫ്. ജനറല്‍ ധിലിയണ്‍ വ്യക്തമാക്കി.

 സൈനികവിന്യാസം ഉയര്‍ത്തി

സൈനികവിന്യാസം ഉയര്‍ത്തി

സുരക്ഷാ ഭീഷണിയുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് കശ്മീരില്‍ വിന്യസിച്ചിട്ടുള്ള സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.
കേന്ദ്ര സേനയില്‍ നിന്ന് 10000 ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ഒരാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. രാജ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ തിരക്കിലായിരിക്കെ ഭീകര സംഘടനങ്ങള്‍ ആക്രമണം നടത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നീക്കം.

English summary
Security threat: Amarnath Yatra Pilgrims and Tourists Asked To Leave J&K soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X