കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യാവിരുദ്ധമോ!!! ഇന്ത്യാവിരുദ്ധ മുദ്രാവാക്യത്തിന് പിന്നില്‍

  • By Sandra
Google Oneindia Malayalam News

ബെംഗളുരു: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍ നാഷണലിനെതിരെ രാജ്യോദ്രോഹക്കുറ്റത്തിന് കേസ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഓഫ് ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്കെതിരയാണ് ബെംഗളുരുവിലെ ജെസി നഗര്‍ പോലീസ് സ്‌റ്റേഷന്‍ തിങ്കളാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആംനസ്റ്റിയും തിയോളജിക്കല്‍ കോളേജും ചേര്‍ന്ന് ശനിയാഴ്ച കശ്മീരിനെക്കുറിച്ച് സംഘടിപ്പിച്ച 'ബ്രോക്കണ്‍ ഫാമിലീസ്' എന്ന പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.

മുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുത്!!! കാരണങ്ങളിങ്ങനെ മുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുത്!!! കാരണങ്ങളിങ്ങനെമുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുത്!!! കാരണങ്ങളിങ്ങനെ മുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുത്!!! കാരണങ്ങളിങ്ങനെ

എന്നാല്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണം കോണ്‍ഗ്രസ് സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ എഫ്‌ഐആറിന്റെ കോപ്പി ലഭിച്ചില്ലെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ബെംഗളുരു ചാപ്റ്റര്‍ വ്യക്തമാക്കുന്നു. രാജ്യദ്രോഹക്കുറ്റം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ആംനെസ്റ്റിക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്‍എസ്എസും ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനായ എബിവിപിയുമാണ് സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തെക്കുറിച്ച് പോലീസിന് ലഭിച്ചിട്ടുള്ള പരാതിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും, ഇന്ത്യന്‍ സൈന്യത്തിനെതിരെയുള്ള മുദ്രവാക്യങ്ങളും മുഴക്കുന്നതിനുള്ള തെളിവുണ്ടെന്നും സൂചനയുണ്ട്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ കാശ്മീരിനെ പിന്തുണയക്കുന്ന വലിയൊരു സംഘമാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതാണ് പരാതി.

amnesty-international

എന്നാല്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുന്ന കശ്മീര്‍ ജനതയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കുക മാത്രമായിരുന്നുവെന്നാണ് ആംനസ്റ്റി നല്‍കുന്ന വിശദീകരണം. പോലീകാരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ കേസെടുത്തത് ഇന്ത്യയിലെ മൗലികാവകാശത്തിന്റെ അഭാവമാണെന്നും മൗലികാവകാശത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആംനസ്റ്റി പിന്നീട് പ്രസ്താവനയില്‍ വ്യക്തമാക്കി.

English summary
Sedition case against Amnesty International of India. FIR registerede after chanting anti India slogans in a proagram organised by Amnesty and Theological college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X