Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഎഎക്കെതിരെ വിദ്യാര്‍ഥികളുടെ നാടകം; സ്‌കൂളിനെതിരെ രാജ്യദ്രോഹ കേസ്, സീല്‍ ചെയ്തു

ബെംഗളൂരു: പൗരത്വ ഭേദഗതി നിമയത്തിനെതിരെ വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിച്ച സ്‌കൂളിനെതിരെ രാജ്യദ്രോഹ കേസെടുത്ത് പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുള്ള നാടകം ജനങ്ങള്‍ക്കിടയില്‍ ഭീതിയും വിദ്വേഷവും പരത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലുള്ള ഷഹീന്‍ സ്‌കൂളില്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് നാടകം അവതരിപ്പിച്ചത്.

Nare

മാതൃരാജ്യത്ത് നിന്ന് ഒരു വിഭാഗത്തെ ഓടിക്കാന്‍ ശ്രമിക്കുന്നു, പൗരത്വ രേഖകള്‍ ചോദിക്കാന്‍ വരുന്നവരുടെ മുഖത്തടിക്കും തുടങ്ങിയ ഭാഗങ്ങളാണ് കേസിന് കാരണം. ബിജെപി അനുഭാവിയായ നിലേഷ് രക്ഷയാല്‍ സമര്‍പ്പിച്ച പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്തത് വിവാദമായിട്ടുണ്ട്. കുട്ടികളെ പ്രതി ചേര്‍ക്കില്ലെന്നും സാക്ഷികളാക്കുമെന്നും എസ്പി പറഞ്ഞു.

സ്‌കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, നാടകം തല്‍സമയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വ്യക്തി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. സിഎഎയും എന്‍ആര്‍സിയുമാണ് നാടകത്തിന്റെ വിഷയം. സ്‌കൂളിലേക്ക് ബിജെപി-എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. തുടര്‍ന്ന് പോലീസ് സ്‌കൂള്‍ ഓഫീസ് സീല്‍ ചെയ്തു.

4, 5 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് നാടകം അവതിപ്പിച്ചത്. ഇവരെ ചോദ്യം ചെയ്ത പോലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ ആരാണ് നാടകം അവതരിപ്പിക്കാന്‍ പറഞ്ഞത് എന്നറിയാനാണ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തതെന്ന് പോലീസ് വിശദീകരിച്ചു. അന്വേഷണത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും പോലീസ് മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിഇഒ ആരോപിച്ചു.

സ്‌കൂളിലെ കണ്‍ട്രോള്‍ റൂം സീല്‍ ചെയ്തു. പ്രധാനമന്ത്രിയെ വിമര്‍ശിച്ചുള്ള നാടകം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുമെന്നാണ് പോലീസ് പറയുന്നതെന്നും സിഇഒ ദി ക്വിന്റിനോട് പറഞ്ഞു. 124 എ (രാജ്യദ്രോഹം), 153 എ (വര്‍ഗീയ വിദ്വേഷം പരത്തുക), 504 (സമാധാനം നഷ്ടപ്പെടുത്താന്‍ പ്രേരിപ്പിക്കുക), 505 (2) (ശത്രുത വളര്‍ത്തുക), 34 (പൊതുതാല്‍പ്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുക) തുടങ്ങിയ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Recommended Video

cmsvideo
    'If 100 Died In Notes Ban Queues, Why Not Shaheen Bagh?' Said By Dilip Ghosh | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+