കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഡ്‌സെ പരാമര്‍ശം; പ്രഗ്യാ സിംഗിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്യദ്രോഹക്കുറ്റത്തിന് കേസ് നല്‍കി

  • By Desk
Google Oneindia Malayalam News

ഇന്‍ഡോര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്‌സേയെ ദേശഭക്തന്‍ എന്ന് പരാമര്‍ശിച്ച സംഭവത്തില്‍ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്യദ്രോഹ കേസ് നല്‍കി. എസ്പിജി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് എംപി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഇന്‍ഡോറിലെ കോണ്‍ഗ്രസ് നേതാവായ ദേവേന്ദ്ര സിംഗ് യാദവാണ് പന്ദ്രിനാഥ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഗോഡ്‌സേയെ കുറിച്ച് പ്രഗ്യ നടത്തിയ പരാമര്‍ശം രാജ്യദ്രോഹക്കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി എംപിയുമായി അജിത് പവാറിന്‍റെ കൂടിക്കാഴ്ച ,വിശദീകരണംവിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുന്‍പ് ബിജെപി എംപിയുമായി അജിത് പവാറിന്‍റെ കൂടിക്കാഴ്ച ,വിശദീകരണം

അതേസമയം, പ്രഗ്യക്കെതിരായ പരാതി തുടര്‍ന്നുള്ള നിയമനടപടികള്‍ക്കായി ഉചിതമായ ഫോറത്തിലേക്ക് അയക്കുമെന്ന് പന്ദ്രിനാഥ് പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള കമലേഷ് ശര്‍മ്മ പറഞ്ഞു. സെന്‍ട്രല്‍ കോട്വാലി പോലീസ് സ്റ്റേഷനിലും കഴിഞ്ഞ ദിവസം പ്രഗ്യക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാനമായ പരാതി നല്‍കിയിരുന്നു. ഈ രണ്ട് പരാതികളുടെയും നിയമപരമായ വശങ്ങള്‍ പരിശോധിക്കുകയാണെന്നും ഇതുവരെ ഒരുതരത്തിലുള്ള കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

pragya

ബുധനാഴ്ച ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെ ഡിഎംകെ അംഗം എ രാജ പ്രസംഗിക്കവെയാണ് പ്രഗ്യയുടെ പരാമര്‍ശം. നാഥുറാം വിനായക് ഗോഡ്‌സേ മഹാത്മാഗാന്ധിയെ എന്തിനാണ് കൊന്നതെന്ന് കോടതിയില്‍ വിശദീകരിച്ച രേഖകള്‍ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു രാജ. എന്നാല്‍ ഈ പരാമര്‍ശം സ്പീക്കര്‍ സഭാരേഖകളില്‍ നിന്നും നീക്കം ചെയ്തു. സംഭവത്തില്‍ മാപ്പ് പറഞ്ഞ പ്രഗ്യ തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചതായും കൂട്ടിച്ചേര്‍ത്തു.

English summary
sedition case file against pragya Thakur over Godse remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X