ആമിര്‍ഖാനു നേരെ രാജ്യദ്രോഹ കുറ്റത്തിന് കോടതി കേസ് ഫയല്‍ ചെയ്തു
ദില്ലി: രാജ്യം വിട്ട് പോകുന്നതിന് മുന്‍പ് ആമിര്‍ ജയിലില്‍ പോകുമെന്നാണ് തോന്നുന്നത്. രാജ്യത്തെ അസഹിഷ്ണുതയില്‍ അഭിപ്രായം പ്രകടപ്പിച്ച് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നതിനിടയിലാണ് കാണ്‍പൂര്‍ കോടതി രാജ്യദ്രോഹ കുറ്റത്തിന് കേസ് ചുമത്തിയിരിക്കുന്നത്.
ദേശീയതയ്ക്ക് വിരുദ്ധമായ അഭിപ്രായമാണ് ആമിര്‍ഖാന്‍ നടത്തിയെന്ന് ചൂണ്ടികാട്ടി അഡ്വക്കേറ്റ് മനോജ് കുമാര്‍ ദിക്ഷിത്ത് ആണ് പരാതി ഫയല്‍ ചെയ്തത്്.

ഐപിസി സെക്ക്ഷന്‍ 124 എ(രാജ്യദ്രോഹം) 153 എ( വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ വിരോധം വളര്‍ത്തുക) 153ബി( ദോഷാരോപണം) 505 ( അക്രമം വളര്‍ത്തുക) എന്നീ കുറ്റങ്ങളാണ് ആമിര്‍ഖാനു നേരെ ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 1നാണ് കേസിന്റെ ന്യായവിചാരണ. രാജ്യത്ത് അസഹിഷ്ണുത കൂടി വരുന്നതിനാല്‍ കുട്ടികളുടെ സുരക്ഷയെ കരുതി രാജ്യം വിട്ടുപോകുന്നതിന് ഭാര്യ കിരണ്‍ ആയിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് ചര്‍ച്ചകള്‍ വിവാദത്തിലേക്ക് വഴി തെളിക്കുകയായിരുന്നു. ആമിര്‍ഖാനു നേരെ പ്രതിഷേധങ്ങള്‍ ശക്തമായത്തോടെ ഭാര്യയോടും മക്കളോടും മുംബൈയില്‍ നിന്നും മാറി നില്‍ക്കാന്‍ ആമീര്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications