കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയെ വെടിവച്ച് കൊല്ലണം, അല്ലെങ്കില്‍ തൂക്കണം... ബിജെപി എംഎല്‍എ പറഞ്ഞത്

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിവാദത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അതിരൂക്ഷ പ്രതികരണവുമായി ബിജെപി എംഎല്‍എ രംഗത്ത്. രാഹുല്‍ ഗാന്ധിയെ തൂക്കിക്കൊല്ലുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യണം എന്നാണ് ആവശ്യം.

ജെഎന്‍യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളെ രാഹുല്‍ ഗാന്ധി പിന്തുണച്ചു എന്നതാണ് രാജസ്ഥാനിലെ ബിജെപി എംഎല്‍ കൈലാഷ് ചൗധരിയുടെ പ്രശ്‌നം. തന്റെ മണ്ഡലത്തില്‍ നടന്ന പരിപാടിയിലായിരുന്നു ഇദ്ദേഹം ഇങ്ങനെ പറഞ്ഞത്.

രാഹുല്‍ ഗാന്ധി രാജ്യ ദ്രോഹിയാണെന്നും കൈലാഷ് ചൗധരി പറഞ്ഞു.

രാഹുല്‍ രാജ്യദ്രോഹി

രാഹുല്‍ രാജ്യദ്രോഹി

രാഹുല്‍ ഗാന്ധി രാജ്യ ദ്രോഹിയാണെന്നാണ് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവും എംഎല്‍എയും ആയ കൈലാഷ് ചൗധരി പറയുന്നത്.

ജെഎന്‍യു ആണ് പ്രശ്‌നം

ജെഎന്‍യു ആണ് പ്രശ്‌നം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സംഭവങ്ങളാണ് വിഷയം. രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളെ രാഹുല്‍ പിന്തുണച്ചു എന്നാണ് ബിജെപി നേതാവിന്റെ ആരോപണം.

കൊല്ലണം

കൊല്ലണം

രാഹുല്‍ ഗാന്ധിയെ വെടിവച്ച് കൊല്ലണം, അല്ലെങ്കില്‍ തൂക്കിക്കൊല്ലണം എന്നാണ് ബിജെപി നേതാവിന്റെ ആവശ്യം.

സഹിയ്ക്കില്ല ഞാന്‍!!!

സഹിയ്ക്കില്ല ഞാന്‍!!!

താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ കൈലാഷ് ചൗധരി നിഷേധിയ്ക്കുന്നില്ല. ദേശവിരുദ്ധരെ പിന്തുണയ്ക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിയെ വധിയ്ക്കുക തന്നെ വേണം എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഭാരതമാവിനെതിരെ ആരെങ്കിലും വിരലുയര്‍ത്തിയാല്‍ പോലും തനിയ്ക്ക് സഹിയ്ക്കാനാവില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

മാപ്പ് പറയണം

മാപ്പ് പറയണം

സംഭവത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണം എന്നും ചൗധരി ആവശ്യപ്പെട്ടു.

ബിജെപിയുടെ സ്വഭാവം

ബിജെപിയുടെ സ്വഭാവം

ചൗധരിയുടെ വാക്കുകളിലൂടെ ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവമാണ് പുറത്ത് വന്നിരിയ്ക്കുന്നത് എന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്.

English summary
A BJP MLA from Rajasthan has called Congress vice-president Rahul Gandhi a “traitor” and said he should be “hanged” and “shot” for siding with “anti-national” students at Delhi’s Jawaharlal Nehru University (JNU).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X