കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹ കേസ്: ശശി തരൂര്‍ ഉള്‍പ്പടേയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: രാജ്യദ്രോഹ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉള്‍പ്പടേയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. വിഷയത്തില്‍ രണ്ടാഴ്ചക്കം മറുപടി നല്‍കണം എന്ന് കാട്ടി കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തര്‍പ്രദേശ് പൊലീസ് ശശി തരൂര്‍ ഇന്ത്യാ ടുഡെയിലെ മാധ്യമ പ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി, കാരവൻ മാഗസിന്റെ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.

Recommended Video

cmsvideo
രാജ്യദ്രോഹക്കേസിൽ ശശി തരൂരിൻ്റെയും മാധ്യമപ്രവർത്തകരുടയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

53 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. സമാനമായ കേസ് ദില്ലി, മധ്യപ്രദേശ്, ഹരിയാന, കര്‍ണടാക പൊലീസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ഗുരുഗ്രാം സൈബര്‍ സെല്‍ ഹരിയാനയിലും ഉത്തര്‍ പ്രദേശില്‍ നോയിഡ പോലീസുമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയായിരുന്നു ശശി തരൂര്‍ ഉള്‍പ്പടേയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 supreme-court

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഉത്തര്‍പ്രദേശ് പൊലീസിന് വേണ്ടി മുകുള്‍ റോത്തഗി, ദില്ലി പൊലീസിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ ഹജരായി. അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികള്‍ തടയരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കേസ് വിശദമായി പരിശോധിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്ത്.

English summary
sedition case: Supreme Court stays arrest of Shashi Tharoor and others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X