കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമോ? ഇത് കോണ്‍ഗ്രസ് ഭരണം, പോലീസിനെ തിരുത്തി ബാഗല്‍

Google Oneindia Malayalam News

റായ്പൂര്‍: സര്‍ക്കാരിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവിനെതിരെ ഛത്തീസ്ഗഡില്‍ പോലീസ് കേസെടുത്തത് രാജ്യദ്രോഹ നിയമ പ്രകാരം. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുന്നത് എങ്ങനെ. വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി. ഉടന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ വിഷയത്തില്‍ ഇടപെട്ടു. രാജ്യദ്രോഹ വകുപ്പ് ഒഴിവാക്കുകയും ചെയ്തു.

Bhupe

ഛത്തീസ്ഗഡില്‍ തുടര്‍ച്ചയായുണ്ടാകുന്ന വൈദ്യുതി തടസത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് വീഡിയോ പോസ്റ്റിട്ട യുവാവിനെതിരെയാണ് നടപടിയുണ്ടായത്. ദോങ്കര്‍ഗാവിലെ മങ്കിലാല്‍ എന്ന യുവാവാണ് പോസ്റ്റിട്ടത്. ഇന്‍വര്‍ട്ടര്‍ നിര്‍മാണ കമ്പനിയെ സഹായിക്കാനാണ് ഈ നീക്കമെന്ന് യുവാവ് ആരോപിച്ചു.

ഇതിനെതിരെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനി രാജ്‌നന്ത്ഗാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് യുവാവിനെതിരെ കേസെടുത്തത് രാജ്യദ്രോഹ നിയമ പ്രകാരം. അറസ്റ്റ് ചെയ്തു പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു. സംഭവം വന്‍ വിവാദമായതോടെ മുഖ്യമന്ത്രി ബാഗല്‍ ഇടപെട്ടു.

പിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റുപിസി ചാക്കോയുടെ തൊപ്പിതെറിക്കും!! ദില്ലിയില്‍ പടയെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍, മൂന്നിലും തോറ്റു

രാജ്യദ്രോഹ വകുപ്പ് ഒഴിവാക്കി. ഐടി നിയമ പ്രകാരമാണ് നിലവില്‍ കേസ്. രാജ്യദ്രോഹ നിയമം പിന്‍വലിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്. ഇത് കോണ്‍ഗ്രസ് ഭരണമാണ്. രാജ്യദ്രോഹ നിയമ പ്രകാരം കേസെടുത്തിട്ടില്ല. സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തില്‍ വിശ്വസിക്കുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമവും ഐടി നിയമവും പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു. രാജ്യദ്രോഹ വകുപ്പ് ചുമത്തേണ്ട കേസല്ല ഇത്. ഇക്കാര്യം ബോധ്യപ്പെട്ടു. തുടര്‍ന്നാണ് വകുപ്പ് ഒഴിവാക്കിയതെന്ന് ഡിജിപി ഡിഎം അവസ്തി പറഞ്ഞു.

English summary
Sedition charge against man, Who Posted video against power dept, dropped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X