ഇവളാണ് പെണ്ണ്: പീഡനവീരനായ ഭര്‍ത്താവിന് പണികൊടുത്ത മിടുക്കിയെ കാണൂ....
ബെംഗളൂരു: ഭര്‍ത്താവിന് വേണ്ടി മക്കളെ വരെ കൂട്ടിക്കൊടുക്കുന്ന ഭാര്യമാരുടെ കഥകള്‍ കേരളത്തില്‍ വരെ അടുത്തിടെ കേട്ടു. കൂട്ടുകാരികളെയും മറ്റും ചതിക്കുന്നവരും ഇഷ്ടം പോലെയുണ്ട്. എന്നാല്‍ പരസ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഭര്‍ത്താവിനെ പിന്തുടര്‍ന്ന് പിടിച്ച ദീപ എന്ന 28കാരിയെ പരിചയപ്പെടൂ. നിങ്ങളും പറഞ്ഞുപോകും ദാ ഇവളാണ് പെണ്ണ് എന്ന്.
വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് ദീപയ്ക്ക് ഭര്‍ത്താവ് ഹരി കൃഷ്ണയുടെ മേല്‍ സംശയം തോന്നിത്തുടങ്ങിയത്. ചോദിക്കുമ്പോഴുള്ള ഒഴിഞ്ഞുമാറലും പരുങ്ങലും സംശയം കൂട്ടി. ഭര്‍ത്താവിന്റെ ഫോണില്‍ വീഡിയോ റെക്കോര്‍ഡര്‍ പിടിപ്പിച്ചാണ് ദീപ തെളിവുകള്‍ക്ക് വേണ്ടി കാത്തിരുന്നത്. കഴിഞ്ഞ മാസം ജൂണിലായിരുന്നു ഇത്. ഹരികൃഷ്്ണയുടെ കോളുകള്‍ റെക്കോര്‍ഡ് ചെയ്തും ദീപ തെളിവുകള്‍ ശേഖരിച്ചു.

സഹപ്രവര്‍ത്തകരായ യുവതികള്‍ക്ക് ഹരികൃഷ്ണ അയക്കുന്ന അശ്ലീല സന്ദേശങ്ങളും ദീപ കയ്യോടെ പിടിച്ചു. ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങള്‍ നല്‍കിയും പല യുവതികളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യം ദീപ തിരിച്ചറിഞ്ഞു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ ഇവരെ കണ്ടെത്തുകയായിരുന്നു ദീപയുടെ അടുത്ത പരിപാടി.
പീഡനം സഹിച്ച് മിണ്ടാതെയിരുന്നവരുടെ അടുത്ത് ചെന്ന് ദീപ ആശ്വസിപ്പിച്ചു. എന്നിട്ടും നിര്‍ത്തിയില്ല, സ്വന്തം ഭര്‍ത്താവിനെതിരെ ഇവരെക്കൊണ്ട് പരാതിയും കൊടുപ്പിച്ചു. വര്‍ഷങ്ങളായി ഹരികൃഷ്ണയുടെ പീഡനം സഹിക്കുന്നവരായിരുന്നു ഇവരില്‍ പലരും. സ്ത്രീധന പീഡനത്തിന് ഹരികൃഷ്ണയ്‌ക്കെതിരെ ദീപയും പരാതി നല്‍കി. സ്ത്രീപീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്ത് കൃഷ്ണയെ താമസിയാതെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications