കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി

Google Oneindia Malayalam News

ദില്ലി: മിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആധ്യപത്യം ഉറപ്പിച്ചെങ്കിലും സിപിഎം ഭരണത്തിന്‍ കീഴിലുള്ള ത്രിപുര കീഴടക്കാന്‍ ബിജെപിക്ക് അത്രപെട്ടെന്ന് സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ 2016 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട്, ഇരുപത് വര്‍ഷത്തിലേറെ സിപിഎം ഭരണത്തിന്‍ കീഴിലിരുന്ന ത്രിപുരയില്‍ ബിജെപി ഭരണം പിടിച്ചെടുത്തു.

<strong> ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്</strong> ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്

ആകെയുള്ള 60 സീറ്റില്‍ 43 സീറ്റും നേടിയായിരുന്നു ബിജെപി സഖ്യം വിജയിച്ചത്. ബിജെപി 35 സീറ്റ് നേടിയപ്പോള്‍ സഖ്യകക്ഷിയായ ഐപിഎഫ്ടി 8 സീറ്റും കരസ്ഥമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ഒരു താല്‍ക്കാലിക പ്രതിഭാസമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ലോക്സഭാതിരഞ്ഞെടുപ്പ്. ആകെയുള്ള രണ്ട് മണ്ഡലവും സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്തായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയം.

ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും സംസ്ഥാനത്തെ ബിജെപി ആധിപത്യം അരക്കിട്ട് ഉറപ്പിക്കുന്നു. ത്രിപുര പിടിച്ചെങ്കില്‍ ബംഗാളും കേരളവും നിഷ്പ്രയാസം പിടിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി നേതൃത്വം ഇപ്പോള്‍ അവകാശപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയമായിരുന്നു ത്രിപുരയില്‍ ബിജെപി നേടിയത്. 833 ഗ്രാമപഞ്ചായത്തുകളിലേക്കും 82 പഞ്ചായത്ത് സമിതികളിലേക്കും 79 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 638 ഉം കരസ്ഥമാക്കിയ ബിജെപി സംസ്ഥാനത്ത് ചരിത്രം കുറിച്ചു. 89 പഞ്ചായത്ത് സമിതികളില്‍ ബിജെപി സ്വന്തമാക്കിയത് 74 സീറ്റുകളായിരുന്നു. ജില്ലാ പഞ്ചായത്തുകളിലെ 79 സീറ്റുകളില്‍ 77 ഉം ബിജെപി സ്വന്തമാക്കി.

സിപിഎമ്മിന് തിരിച്ചടി

സിപിഎമ്മിന് തിരിച്ചടി

മണിക് സര്‍ക്കാറിന് കീഴില്‍ ഇരുപത് വര്‍ഷത്തിലേറെ തുടര്‍ച്ചയായി ത്രിപുര ഭരിച്ച സിപിഎമ്മിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിടേണ്ട് വന്നത്. ഗ്രാമപഞ്ചായത്തുകളില്‍ കേവലം 20 സീറ്റുകളിലും പഞ്ചായത്ത് സമിതികളില്‍ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളില്‍ ഒറ്റ സീറ്റും കിട്ടിയില്ലെന്നത് പാര്‍ട്ടിയെ വലിയ നാണക്കേടിലേക്ക് നയിക്കുകയും ചെയ്തു.

ത്രിപുരയിലേക്ക് നോക്കു

ത്രിപുരയിലേക്ക് നോക്കു

പാര്‍ട്ടി ഒട്ടും സ്വാധീന ശക്തിയല്ലാത്ത ഒരു സംസ്ഥാനത്ത് അധികാരത്തിലേറാനും തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില്‍ ആധിപത്യം ഉറപ്പിക്കാനും കഴിഞ്ഞെങ്കിലും ബംഗാളും കേരളവും ഉടന്‍ തന്നെ കീഴടക്കുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്. ത്രിപുരയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ട് മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും പഠിക്കണമെന്നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

ത്രിപുരയുടെ വിശ്വാസം

ത്രിപുരയുടെ വിശ്വാസം

ബിജെപിയോടുള്ള ത്രിപുരയുടെ വിശ്വാസം അചഞ്ചലമായി തുടരുകയാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് സംസഥാനത്തെ മുഴുവന്‍ ജനങ്ങളോടും ഞാന്‍ നന്ദി പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞു. പ്രാദേശിക പ്രവര്‍ത്തകരാണ് യാഥാര്‍ത്ഥ വിജയശില്‍പ്പികളെന്നും ത്രിപുരയിലെ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ ഞാന്‍ മറ്റ് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

നിലനില്‍പ്പ് ഭീഷണിയില്‍

നിലനില്‍പ്പ് ഭീഷണിയില്‍

ബംഗാളിനു പിന്നാലെ ത്രിപുരയും വീണതോടെ രാജ്യത്ത് ഇടതുപക്ഷത്തിന്‍റെ നിലനില്‍പ്പിന് തന്നെ ശക്തമായ ഭീഷണിയാണ് ഉയരുന്നു. ബംഗാളില്‍ മമതയാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയതെങ്കിലും 2021 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.

ബംഗാളില്‍

ബംഗാളില്‍

ഇടത് ഭരണകാലയളവില്‍ ബംഗാളില്‍ വലിയ ശക്തിയല്ലാതിരുന്നു ബിജെപി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി വളര്‍ന്നിരിക്കുകയാണ്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2 സീറ്റില്‍ മാത്രം ഒതുങ്ങിയ ബിജെപി ഇത്തവണ 18 സീറ്റുകളാണ് ബംഗാളില്‍ സ്വന്തമാക്കിയത്. മൂന്ന് പതിറ്റാണ്ടോളം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ബംഗാളില്‍ സിപിഎമ്മിന്ന് ഇത്തവണ ബംഗാളില്‍ ഒരു സീറ്റിലും വിജയിക്കാന്‍ കഴിഞ്ഞതുമില്ല.

കേരളം

കേരളം

ബംഗാള്‍ കഴിഞ്ഞാല്‍ അടുത്തതായി ബിജെപി ലക്ഷ്യം വെക്കുന്ന സംസ്ഥാനം കേരളമാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്നു വെച്ചുപുലര്‍ത്തിയിരുന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയം ഉണ്ടാക്കിയ അനുകൂല സാഹചര്യവും ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ ഇത്തവണയും നിരാശപ്പെടാനായിരുന്നു വിധി. വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് മാത്രമായിരുന്നു ആശ്വാസം. അധികാം പിടിക്കുക എന്ന വിദൂര ലക്ഷ്യമാണെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ നിര്‍ണ്ണായക ശക്തിയാവാനാണ് ബിജെപി ശ്രമം.

English summary
See Tripura says Modi, next is Bengal and Kerala, says BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X