കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് ആവശ്യപ്പെടുന്നതും ഇനി കൈക്കൂലി! ഏഴ് വര്‍ഷം വരെ അഴിയെണ്ണേണ്ടി വരും...

  • By Desk
Google Oneindia Malayalam News

ദില്ലി: കൈക്കൂലി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട കാര്യമാണ്. കൈക്കൂലി വാങ്ങിയ കാര്യം പിടിക്കപ്പെട്ടാല്‍ ശിക്ഷയും ഉറപ്പാണ്. എന്നാല്‍ പണമോ മറ്റ് ഉപഹാരങ്ങളോ മാത്രം ആണോ കൈക്കൂലിയുടെ പരിധിയില്‍ വരിക?.

പുതിയ കൈക്കൂലി നിരോധന നിയമ പ്രകാരം അങ്ങനെയല്ല. സെക്‌സ് ആവശ്യപ്പെടുകയോ, അല്ലെങ്കില്‍ എന്തെങ്കിലും കാര്യം ചെയ്തുകൊടുത്തതിന്റെ പേരില്‍ സെക്‌സ് ചെയ്യുകയോ ചെയ്താല്‍ അതും കൈക്കൂലിയുടെ പരിധിയില്‍ വരും. കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ആയിരിക്കും ലഭിക്കുക.

Bribe

കൈക്കൂലി നിരോധന നിയമം (ഭേദഗതി) 2018 പ്രകാരം അനുചിതമായി സ്വീകരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കൈക്കൂലിയുടെ പരിധിയില്‍ ആണ് വരിക. അതായത്, നിയമപരമായ വേതനം അല്ലാത്ത എന്തും കൈക്കൂലി ആയിരിക്കും. ആതിഥ്യം സ്വീകരിക്കുന്നതും ആഡംബര ക്ലബ്ബില്‍ അംഗത്വം വാങ്ങുന്നതും തുടങ്ങി വേണ്ടപ്പെട്ടവര്‍ക്ക് സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നല്‍കുന്നത് വരെ കൈക്കൂലിയില്‍ പെടും.

1988 ല്‍ ആയിരുന്നു കൈക്കൂലി നിരോധന നിയമം നിലവില്‍ വരുന്നത്. 30 വര്‍ഷത്തിന് ശേഷം ആണ് ഇപ്പോള്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ജൂലായില്‍ തന്നെ രാഷ്ട്രപതി ഭേദഗതിയ്ക്ക് അംഗീകരം നല്‍കിയിരുന്നു.

കൈക്കൂലി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും പണം സ്വീകരിക്കുന്നത് ഒഴിവാക്കിയിരുന്നു. അതിന് പകരം സാധനങ്ങളായോ മറ്റെന്തെങ്കിലും സഹായങ്ങളായോ ഒക്കെ കൈപ്പറ്റുന്നവരുണ്ട്. ഇവര്‍ക്ക് കൂടി വിലങ്ങ് വീഴ്ത്താന്‍ പ്രാപ്യമാണ് പുതിയ ഭേദഗതികള്‍.

English summary
Seeking, accepting sexual favours 'punishable' under new anti-corruption law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X