രജനീകാന്ത് വെറും നടന് മാത്രമാണ്; നേതാവെന്ന് വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന് സീമാന്‍
ചെന്നൈ: നടന് രജനീകാന്തിനെ തലൈവർ (നേതാവ്) എന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന് സീമാന്‍. സിനിമയില്‍ അഭിനയിച്ചു എന്നതുകൊണ്ടുമാത്രം ഒരാള്‍ നേതാവാകില്ല. ജനങ്ങള്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കള്‍.
സിനിമിയില്‍ അഭിനയിക്കുന്നവരെ നടന്മാരെന്നു വിളിച്ചാല്‍ മതി. എന്നാല്‍ ചിലര്‍ രജനീകാന്തിനെ നേതാവെന്നാണ് വിളിക്കുന്നത്. അവരെ ഒരിക്കലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും കൊന്നുകളയുകയാണുവേണ്ടതെന്നും സീമാന്‍ പറഞ്ഞു.

സിനിമാകൊട്ടകയില്‍ മാത്രമാണ് നടന്മാര് നേതാക്കളാകുന്നത്. രജനീകാന്തിനെപ്പോലെയുള്ളവരെ നേതാവെന്ന് വിളിച്ചാല്‍ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും നാം തമിഴര്‍ കക്ഷി നേതാവുകൂടിയായ സീമാന്‍ അഭിപ്രായപ്പെട്ടു.
സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സീമാന്‍. ടെലിവിഷനില്‍ പോലും പലരും തലൈവര്‍ എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. തമിഴനല്ലെന്ന് ചൂണ്ടിക്കാട്ടി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തുവരുന്ന വ്യക്തിയാണ് സീമാന്‍.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications