കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രഭരണം തിരികെ പിടിക്കാൻ കൂട്ടക്കുരുതി; കീടനാശിനി കർപ്പൂരമാക്കി, വീണ്ടും വഴിത്തിരിവ്

  • By Goury Viswanathan
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിലെ ചാമരാജ നഗർ സുൽവഡി കുച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തിൽ വിഷം കലർത്തിയ സംഭവത്തിൽ വീണ്ടും വെളിപ്പെടുത്തലുകൾ. 15 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രം ട്രസ്റ്റ് മേധാവിയായ ഇമ്മാടി മഹാദേവ സ്വാമിയും ട്രസ്റ്റ് അംഗങ്ങളായ മൂന്ന് കൂട്ടാളികളുമാണ് അറസ്റ്റിലായിരിക്കുന്നത്.

ഇമ്മാടി മഹാദേവ സ്വാമിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രസാദത്തിൽ വിഷം കലർത്തിയതെന്ന് ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യ വെളിപ്പെടുത്തിയിരുന്നു. ഇമ്മാടി മഹാദേവ, പൂജാരി ദൊഡ്ഡയ്യ തമ്പാടി, ക്ഷേത്രം ട്രസ്റ്റ് അംഗമായ മദേഷ, ഭാര്യ അംബിക എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 ക്ഷേത്ര നിയന്ത്രണത്തിനായി

ക്ഷേത്ര നിയന്ത്രണത്തിനായി

കഴിഞ്ഞ വർഷം ഏപ്രിൽ വരെ ഇമ്മാടി മഹാദേവ സ്വാമിയുടെ നിയന്ത്രണത്തിലായിരുന്നു ക്ഷേത്രം. ക്ഷേത്രത്തിലേക്കെത്തുന്ന വരുമാനത്തിന്റെ നല്ലൊരു ഇയാളാണ് കൈക്കലാക്കിയിരുന്നത്. എന്നാൽ നാട്ടുകാരുടെ ആവശ്യപ്രകാരം ക്ഷേത്ര വികസനത്തിനായി പുതിയ ട്രസ്റ്റ് രൂപികരിച്ചതായണ് മഹാദേവയെ പ്രകോപിതനാക്കിയത്.

അപകീർത്തിപ്പെടുത്താൻ

അപകീർത്തിപ്പെടുത്താൻ

ക്ഷേത്ര ഭരണം തിരിച്ചു പിടിക്കാനും നിലവിലുള്ള ട്രസ്റ്റ് മാനേജ്മെന്റിനെ അപകീർത്തിപ്പെടുത്താനുമായാണ് മഹാദേവ പ്രസാദത്തിൽ വിഷം കലർത്താൻ തീരുമാനിച്ചത്. ട്രസ്റ്റ് രക്ഷാധികാരിയായ ചിനാപ്പിയെ പുറത്താക്കുകയായിരുന്നു മഹാദേവയുടെ പ്രധാന ലക്ഷ്യം.

അഴിമതിയാരോപണം

അഴിമതിയാരോപണം

പുതിയ ഭാരവാഹികൾ ചുമതലയേറ്റതിന് പിന്നാലെ മഹാദേവയ്ക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യാൻ തുടങ്ങിയതും പണത്തിന്റെ കണക്കുകൾ ആവശ്യപ്പെട്ടതും വൈരാഗ്യം ഇരട്ടിയാക്കി. പണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് മഹാദേവയെ മാറ്റി നിർത്തുകയും ചെയ്തു.

ഗോപുര നിർമാണം

ഗോപുര നിർമാണം

ഒക്ടോബറിൽ ക്ഷേത്ര ഗോപുരം പുതുക്കി പണിയാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെ 1.5 കോടി രൂപ മുടക്കി ഗോപുരം നിർമിക്കാനുളള പദ്ധതിയുമായി മഹാദേവ എത്തി. എന്നാൽ ഇത്രയും പണം ഗോപുര നിർമാണത്തിന് ചിലവഴിക്കുന്നത് അനാവശ്യമാണെന്ന് ട്രസ്റ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 75 ലക്ഷത്തിന് കരാർ നൽകുകയും ചെയ്തു. നിർമാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഡിസംബർ 14 ന് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതേ ദിവസം തന്നെ പ്രസാദത്തിൽ വിഷം കലർത്താനായി മഹാദേവ തിരഞ്ഞെടുക്കുകയായിരുന്നു.

 വിവാഹേതര ബന്ധം

വിവാഹേതര ബന്ധം

സംഭവത്തിന് എട്ട് ദിവസം മുൻപ് അംബികയുടെ വീട്ടിൽ ഒരു കൃഷി ഓഫീസർ എത്തിയിരുന്നുവെന്ന വിവരവും നിർണായകമായി. അംബികയും മഹാദേവസ്വാമിയും തമ്മിൽ വിവാഹേതര ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇവർ ഒരേ നാട്ടുകാരാണ്.

 പതിനഞ്ച് കുപ്പി കീടനാശിനി

പതിനഞ്ച് കുപ്പി കീടനാശിനി

കൃഷി ഓഫീസിൽ നിന്നും വാങ്ങിയ കീടനാശിനിയാണ് കൃത്യം നടത്താൻ ഉപയോഗിച്ചതെന്ന് തെളിഞ്ഞിരുന്നു. 500 മില്ലിയുള്ള കീടനാശിനിയുടെ രണ്ട് കുപ്പികൾ അംബികയ്ക്ക് നൽകിയിരുന്നതായി ഇയാൾ മൊഴി നൽകിയിരുന്നു. ചെടികൾക്ക് ഒഴിക്കാനാണ് കീടനാശിനിയെന്നാണ് ഇവർ പറഞ്ഞതെന്നാണ് കൃഷി ഓഫീസർ മൊഴി നൽകിയിരിക്കുന്നത്.
15 കുപ്പി വിഷം15 കുപ്പിയോളം കീടനാശിനി കലർത്തിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കർപ്പൂരത്തിന്റെ മണം

കർപ്പൂരത്തിന്റെ മണം

പ്രസാദമുണ്ടാക്കുമ്പോൾ പാചകക്കാരെ തന്ത്രപൂർവ്വം ഒഴിവാക്കി മാദേഷും, ദൊഡ്ഡയ്യയും ചേർന്ന് പുലാവിൽ വിഷം കലർത്തുകയായിരുന്നു. പ്രസാദത്തിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെ പാചകക്കാർ കാര്യം തിരക്കിയപ്പോൾ കർപ്പൂരത്തിന്റെ മണമാണെന്ന് ഇവർ മറുപടി നൽകുകയായിരുന്നു. പ്രസാദം കഴിച്ച 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.

അശ്ലീല സിഡി കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഉപദേശകന്‍; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് കുരുക്കില്‍അശ്ലീല സിഡി കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ഉപദേശകന്‍; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് കുരുക്കില്‍

English summary
Over Dozen Bottles Of Pesticide Were Poured In Prasad That Killed 15: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X