കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തോറ്റു, വിചിത്ര ആവശ്യവുമായി സന്ന്യാസി, സമാധി അടയാൻ അനുവാദം വേണം!
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ വിചിത്ര ആവശ്യവുമായി സന്ന്യാസി. തോറ്റ നേതാവിനോട് അനുഭാവം പ്രകടിപ്പിച്ച് തനിക്ക് സമാധി അടയണം എന്നാണ് സന്ന്യാസിയുടെ ആവശ്യം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ മത്സരിച്ച ദിഗ്വിജയ് സിംഗ് ബിജെപിയുടെ പ്രഗ്യ സിംഗ് ടാക്കൂറിനോടാണ് തോറ്റത്.
ദിഗ്വിജയ് സിംഗിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ സന്യാസിയായ ഭൈരാഗ്വാനന്ദ് ഗിരി പങ്കെടുത്തിരുന്നു. ദിഗ്വിജയ് സിംഗ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണ് എങ്കില്‍ താന്‍ സമാധിയടയും എന്ന് അന്ന് സന്യാസി പ്രതിജ്ഞ എടുത്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമാധി അടയാത്തതിനാല്‍ സോഷ്യല്‍ മീഡിയ ഇദ്ദേഹത്തെ ട്രോളിത്തുടങ്ങിയിരുന്നു.

അതിന് പിന്നാലെയാണ് മരിക്കാനുളള അനുവാദം തേടി സന്ന്യാസി ഭോപ്പാല്‍ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കിയത്. മരിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കണം എന്നും അഭിഭാഷകന് മുഖേനെ സന്യാസി നല്കിയ അപേക്ഷയില്‍ പറയുന്നു. എന്നാല്‍ ജില്ലാ മജിസ്ട്രേറ്റായ തരുണ്‍ ടിക്കോഡ സന്യാസിയുടെ സമാധിയാവശ്യം തളളി. മാത്രമല്ല അദ്ദേഹത്തിന്റെ ജീവന് സുരക്ഷ നല്കാന് പോലീസ് മേധാവിക്ക് നിര്‍ദേശവും നല്കി.
നിരാഞ്ജാനിയ അഖാഡയിലെ മുന്‍ മഹാമണ്ഡലേശ്വര്‍ ആണ് ഭൈരാഗ്യാനന്ദ് ഗിരി. ജൂമ്# 16ാം തിയ്യതി ഉച്ചയ്ക്ക് 2.11ന് താന്‍ സമാധി അടയും എന്നാണ് സന്ന്യാസി പറയുന്നത്. ദിഗ്വിജയ് സിംഗ് 3.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മലേഗാവ് സ്ഫോടനക്കേസ് പ്രതി കൂടിയായ ബിജെപിയുടെ പ്രഗ്യ സിംഗ് ടാക്കൂറിനോട് ഭോപ്പാലില്‍ പരാജയം അറിഞ്ഞത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications