കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് തോറ്റു, വിചിത്ര ആവശ്യവുമായി സന്ന്യാസി, സമാധി അടയാൻ അനുവാദം വേണം!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ വിചിത്ര ആവശ്യവുമായി സന്ന്യാസി. തോറ്റ നേതാവിനോട് അനുഭാവം പ്രകടിപ്പിച്ച് തനിക്ക് സമാധി അടയണം എന്നാണ് സന്ന്യാസിയുടെ ആവശ്യം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ മത്സരിച്ച ദിഗ്വിജയ് സിംഗ് ബിജെപിയുടെ പ്രഗ്യ സിംഗ് ടാക്കൂറിനോടാണ് തോറ്റത്.

വാലിന് തീ പിടിച്ചോടി കോൺഗ്രസ് നേതാക്കൾ, മുഖം കൊടുക്കാതെ രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് 'രക്ഷപ്പെട്ടു'!വാലിന് തീ പിടിച്ചോടി കോൺഗ്രസ് നേതാക്കൾ, മുഖം കൊടുക്കാതെ രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് 'രക്ഷപ്പെട്ടു'!

ദിഗ്വിജയ് സിംഗിന്റെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ സന്യാസിയായ ഭൈരാഗ്വാനന്ദ് ഗിരി പങ്കെടുത്തിരുന്നു. ദിഗ്വിജയ് സിംഗ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണ് എങ്കില്‍ താന്‍ സമാധിയടയും എന്ന് അന്ന് സന്യാസി പ്രതിജ്ഞ എടുത്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമാധി അടയാത്തതിനാല്‍ സോഷ്യല്‍ മീഡിയ ഇദ്ദേഹത്തെ ട്രോളിത്തുടങ്ങിയിരുന്നു.

congress

അതിന് പിന്നാലെയാണ് മരിക്കാനുളള അനുവാദം തേടി സന്ന്യാസി ഭോപ്പാല്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയത്. മരിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കണം എന്നും അഭിഭാഷകന്‍ മുഖേനെ സന്യാസി നല്‍കിയ അപേക്ഷയില്‍ പറയുന്നു. എന്നാല്‍ ജില്ലാ മജിസ്‌ട്രേറ്റായ തരുണ്‍ ടിക്കോഡ സന്യാസിയുടെ സമാധിയാവശ്യം തളളി. മാത്രമല്ല അദ്ദേഹത്തിന്റെ ജീവന് സുരക്ഷ നല്‍കാന്‍ പോലീസ് മേധാവിക്ക് നിര്‍ദേശവും നല്‍കി.

സിപിഎമ്മിനെ തൂത്തെറിഞ്ഞ തോൽവിക്ക് കാരണം പിണറായിയുടെ ഈ ഏഴ് 'തെറ്റുകൾ'! എല്ലാം പിഴച്ചുസിപിഎമ്മിനെ തൂത്തെറിഞ്ഞ തോൽവിക്ക് കാരണം പിണറായിയുടെ ഈ ഏഴ് 'തെറ്റുകൾ'! എല്ലാം പിഴച്ചു

നിരാഞ്ജാനിയ അഖാഡയിലെ മുന്‍ മഹാമണ്ഡലേശ്വര്‍ ആണ് ഭൈരാഗ്യാനന്ദ് ഗിരി. ജൂമ്# 16ാം തിയ്യതി ഉച്ചയ്ക്ക് 2.11ന് താന്‍ സമാധി അടയും എന്നാണ് സന്ന്യാസി പറയുന്നത്. ദിഗ്വിജയ് സിംഗ് 3.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മലേഗാവ് സ്‌ഫോടനക്കേസ് പ്രതി കൂടിയായ ബിജെപിയുടെ പ്രഗ്യ സിംഗ് ടാക്കൂറിനോട് ഭോപ്പാലില്‍ പരാജയം അറിഞ്ഞത്.

English summary
A Seer in Madhya Pradesh wants to die after Digvijaya Singh's defeat from Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X